ADVERTISEMENT

വാഷിങ്ടന്‍∙ ഇന്ത്യയില്‍ അതിശക്തമായ ആക്രമണം നടത്തിയ ഭീകരസംഘടനകള്‍ക്ക് പാക്കിസ്ഥാന്‍ ഇപ്പോഴും സഹായം നല്‍കുന്നുണ്ടെന്ന് പ്രമുഖ അമേരിക്കന്‍ സംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ്.

പാക്കിസ്ഥാന്‍ നടത്തുന്ന ചതിക്കും വഞ്ചനയ്ക്കും കൃത്യമായി തിരിച്ചടി നല്‍കാത്തതു കൊണ്ടാണ് അവര്‍ ഇപ്പോഴും ഈ നടപടി തുടരുന്നതെന്നും സംഘടനയുടെ മുതിര്‍ന്ന അംഗം ബില്‍ റോജിയോ അമേരിക്കന്‍ കോണ്‍ഗ്രസിന്റെ വാദം കേള്‍ക്കലിനിടെ വ്യക്തമാക്കി. ഭീകരര്‍ക്കു പിന്തുണ നല്‍കുന്ന പാക്കിസ്ഥാന്‍ പോലുള്ള രാജ്യങ്ങള്‍ക്കെതിരെ അതിശക്തമായ നടപടി സ്വീകരിക്കാന്‍ അമേരിക്ക തയാറാകണമെന്നും യുഎസ് ജനപ്രതിനിധികളോട് ബില്‍ ആവശ്യപ്പെട്ടു. 

താലിബാന് പാക്കിസ്ഥാന്‍ നല്‍കുന്ന പിന്തുണയാണ് അഫ്ഗാനില്‍ അമേരിക്കന്‍ സൈന്യത്തിനു തിരിച്ചടിയുണ്ടാകാന്‍ കാരണം. അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കാനുള്ള നീക്കം അംഗീകരിക്കുന്നില്ലെന്നും ബില്‍ പറഞ്ഞു. ഇതു ശത്രുക്കളുടെ മുന്നേറ്റത്തിനു മാത്രമേ ഉപകരിക്കൂ. സൈനികമായും ബുദ്ധിപരമായും ആക്രമണം നടത്താനുള്ള പദ്ധതി തയാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com