ADVERTISEMENT

തൃശൂര്‍∙ പൂരത്തിൽ ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്കു വിലക്കുണ്ടെന്ന് തൃശൂര്‍ കലക്ടര്‍ ടി.വി. അനുപമ. നീരുള്ളതിനും അപകടസാധ്യതയുളളതിനും വിലക്ക് ബാധകമാണന്നും കലക്ടർ അറിയിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക് നീക്കിയിട്ടില്ല. ഇക്കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണന്നും അനുപമ പറഞ്ഞു. ഈ മാസം 12 മുതല്‍ 14 വരെയാണു വിലക്ക് നിലനില്‍ക്കുക. ഇത്തരം ആനകളെ ഒഴിവാക്കിയാണു ദേവസ്വങ്ങളുടെ പട്ടിക തയാറാക്കിയതെന്നും കലക്ടർ പറഞ്ഞു.

അതേസമയം, തൃശൂര്‍ പൂരത്തിന് ആനകളെ നല്‍കില്ലെന്ന ആന ഉടമകളുടെ നിലപാടിനെ അനുനയിപ്പിക്കാന്‍ ഇന്നു ചര്‍ച്ച നടത്തും. ദേവസ്വം മന്ത്രി കടകംപള്ളി സുേരന്ദ്രന്‍റെ അധ്യക്ഷതയില്‍ ഇന്നു വൈകിട്ടു തിരുവനന്തപുരത്തു നടക്കുന്ന ചര്‍ച്ച നിര്‍ണായകമാകും. െതച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ 2 മണിക്കൂര്‍ നേരം വടക്കുന്നാഥ ക്ഷേത്രത്തില്‍ തെക്കേഗോപുര വാതില്‍ തുറക്കാന്‍ കൊണ്ടുവരാന്‍ അനുവദിക്കണമെന്നാണ് ആന ഉടമകളുടെ ആവശ്യം.

English Summary: Collector TV Anupama On Elephant Ban, Thrissur Pooram, Thechikottukavu Ramachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com