നോട്ടു നിരോധനത്തിന്റെ പേരിൽ വോട്ടു തേടൂ: ബിജെപിയെ വെല്ലുവിളിച്ച് പ്രിയങ്ക
Mail This Article
ന്യൂഡൽഹി∙ വോട്ടെടുപ്പ് അടുത്തിരിക്കെ രാജ്യതലസ്ഥാനത്തു പ്രചാരണം കൊഴുപ്പിച്ചു കോൺഗ്രസ്. അവസാന ഘട്ടത്തിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഇറക്കിയാണ് കോൺഗ്രസ് പ്രചാരണം. നോട്ടു നിരോധനത്തിന്റെ പേരിൽ വോട്ടു തേടാൻ ബിജെപിയെ പ്രിയങ്ക ഗാന്ധി വെല്ലുവിളിച്ചു.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഡൽഹിയിൽ നഷ്ടപ്രതാപം തിരികെ പിടിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. പ്രിയങ്ക ഗാന്ധിയും പ്രചാരണത്തിനെത്തിയതോടെ കോൺഗ്രസ് ക്യാംപ് ഊർജിതമായി. 2 മണ്ഡലത്തിൽ പ്രിയങ്ക നടത്തിയ റോഡ് ഷോ ഡൽഹിയെ ഇളക്കി മറിച്ചു.
തിരഞ്ഞെടുപ്പിന്‍റെ അവസാന രണ്ടു ഘട്ടത്തിലെങ്കിലും നോട്ടു നിരോധനത്തിന്‍റെയും ജിഎസ്ടിയുടെയും സ്ത്രീ സുരക്ഷയുടെയും പേരിൽ വോട്ടു തേടാൻ പ്രിയങ്ക ബിജെപിയെ വെല്ലുവിളിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നു ഡൽഹിയിൽ പ്രചാരണം നടത്തും. ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന ഈസ്റ്റ് ഡൽഹി മണ്ഡലത്തിലെ പ്രചാരണം രാത്രിയിലും സജീവമാണ്. അരവിന്ദർ സിങ് ലൗലിയുടെ പ്രചാരണത്തിനു വേണ്ടി സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കെ.വി. തോമസ് ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണത്തിനെത്തി.
English Summary: Priyanka Gandhi, Election 2019, Delhi Election News, Demonetisation