ADVERTISEMENT

ന്യൂഡൽ‌ഹി ∙ കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലിൽ ജയ്ഷെ ഭീകരൻ മുന്നാ ലഹോരി കൊല്ലപ്പെട്ടു. മുന്നാ ഭായി, ഛോട്ടാ ബുർമി തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ജയ്ഷെ മുഹമ്മദിന്റെ മുതിർന്ന കമാൻഡറായ ലഹോരി, ഷോപിയാനിൽ ശനിയാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണു കൊല്ലപ്പെട്ടത്. ഹിസ്ബുൽ മുജാഹിദീന്‍ ഭീകരൻ സീനത്ത്–ഉൽ–ഇസ്‌ലാമും സൈനിക നീക്കത്തിൽ കൊല്ലപ്പെട്ടു.

ദക്ഷിണ ക്ശ്മീരിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളുടെയും ബോംബ് സ്ഫോടനങ്ങളുടെയും സൂത്രധാരനാണ് പാക്കിസ്ഥാൻ പൗരനായ ലഹോരി. കൂടാതെ, കശ്മീരിൽ നിന്നു നിരവധി യുവാക്കളെ ഭീകരസംഘനയിലേക്കു ചേർക്കുകയും പരിശീലനം നൽകുകയും ചെയ്തിരുന്നതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ, വെള്ളിയാഴ്ച രാത്രി ഷോപിയാനിലെ ബാൻഡേ മൊഹല്ല ബോൻബസാർ പ്രദേശത്തു നടത്തിയ തിരച്ചിലിലാണ് ലഹോരിയുടെയും സീനത്തിന്റെയും ഒളിത്താവളം സുരക്ഷാസേന കണ്ടുപിടിച്ചത്.

കഴിഞ്ഞ വർഷമാണു പത്തൊൻപതുകാരനായ ലഹോരി കശ്മീരിലേക്കു നുഴഞ്ഞുകയറിയത്. ബോംബ് നിർമാണത്തിലും മറ്റു വാഹനങ്ങളിൽ  ബോംബ് ഘടിപ്പിക്കുന്നതിലെയും പ്രധാനിയായിരുന്നു ലഹോരിയെന്നു സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഐഇഡി നിർ‌മാണത്തിൽ വിദഗ്ധനായിരുന്ന ഇയാളാണ് മാര്‍ച്ച് 30നും, ജൂണ്‍ 17നും സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന കാര്‍ ബോംബ് ആക്രമണങ്ങളുടെയും സൂത്രധാരനെന്നു കശ്മീർ പൊലീസ് ട്വിറ്ററിൽ കുറിച്ചു.

ഫെബ്രുവരി 14ന് പുൽവാമയിൽ ഭീകരാക്രമണം നടന്നതിനു 30 കിലോമീറ്റർ മാത്രം അകലെയാണ് ജൂൺ 17–ന് ആക്രമണം ഉണ്ടായത്. ഏതാണ്ട് ഒരു വർഷത്തിനു മുൻപു തന്നെ ക്ശിമീരിൽ ലഹോരിയുടെയും സംഘത്തിന്റെയും സാന്നിധ്യമുള്ള വിവരം കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിനു ലഭിച്ചിരുന്നു. എന്നാൽ തിരിച്ചറിയാനും ഒളിത്താവളം കണ്ടെത്താനും നിരവധി മാസങ്ങളെടുത്തുവെന്ന് സുരക്ഷാസേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

English Summary: Top Jaish bomb maker killed in south Kashmir’s overnight operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com