ADVERTISEMENT

പയ്യന്നൂർ∙ മദ്യലഹരിയിൽ നടുറോഡിൽ യുവാവ് നൃത്തമാടിയപ്പോൾ ദുരന്തമനുഭവിക്കേണ്ടി വന്നത് ബൈക്ക് യാത്രികരായ ദമ്പതികൾ. യുവാവിന്റെ ചെയ്തിയിൽ കുടുങ്ങിയ ദമ്പതികൾ വൻ അപകടത്തിൽനിന്ന് രക്ഷപെട്ടത് തലനാരിഴയ്ക്ക്. പയ്യന്നൂർ ടൗണിൽ പഴയ ബസ് സ്റ്റാൻഡിന് പടിഞ്ഞാറ് ഭാഗം റെയിൽവേ സ്റ്റേഷൻ റോഡിലാണ് സംഭവം.

മദ്യലഹരിയിൽ പുറകോട്ട് ചുവടുകൾ വച്ച് നീങ്ങുകയായിരുന്നു യുവാവ്. ഇയാളെ മറികടന്ന് സ്കൂട്ടറുകളും ബൈക്കുകളുമടക്കം ഒട്ടേറെ വാഹനങ്ങൾ കടന്നുപോയി. കുറച്ചുസമയത്തിനുശേഷം പിന്നാലെ വന്ന ബൈക്ക് ഇയാളെ ഇടിക്കാതിരിക്കാൻ വെട്ടിച്ചതോടെ ഓവർടേക്കു ചെയ്ത് എത്തിയ ബസ് ബൈക്ക് യാത്രക്കാരെ ഇടിച്ചിട്ടു. ബൈക്ക് നിയന്ത്രണം വിട്ട് വീണത് ബസിനടിയിലേക്ക്. ചക്രങ്ങൾക്കടിയിൽ പെടാതെ ബൈക്ക് യാത്രികരായ ദമ്പതികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്.

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ബസിലെ യാത്രക്കാരും നാട്ടുകാരും ഓടികൂടുമ്പോഴും കൂസലില്ലാതെ നിൽക്കുകയായിരുന്നു മദ്യപനായ യുവാവ്. പരുക്കേറ്റ വാടിപ്പുറത്തെ കെ.സാബു, ഭാര്യ സിന്ധു എന്നിവരെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com