ADVERTISEMENT

കോഴിക്കോട്∙ കൂടത്തായിയിൽ കുടുംബാംഗങ്ങളും ബന്ധുക്കളുമായ 6 പേർ മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലായ ജോളിയുടെ ഭർത്താവ് ഷാജുവിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ജോളിയുടെ പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജുവിനെ പൊലീസ് ചോദ്യം ചെയ്തത്. പിന്നീടു വിട്ടയച്ചു. എന്നാൽ തന്നെ കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്ന് ഷാജു മനോരമ ന്യൂസിനോടു പറഞ്ഞു.

കസ്റ്റഡ‍ിയിൽ എടുത്തെന്നു വാർത്ത പ്രചരിക്കുന്നുണ്ട്. അതില്‍ എന്തു ചെയ്യാനാണ്?. വിഷയങ്ങളോടു പ്രതികരിക്കാൻ തയാറല്ല. ആ ഒരു മാനസികാവസ്ഥയിലല്ല. ആറുപേർ മരിച്ച സംഭവത്തിൽ എനിക്ക് ഒരു പങ്കുമില്ല. കുടുംബത്തിൽ സ്വത്തു തർക്കമുണ്ട്. ഫൊറൻസിക് പരിശോധനയിൽ എന്തെങ്കിലും ലഭിച്ചാൽ അതു ശക്തമായ തെളിവാണല്ലോയെന്നും ഷാജു പറഞ്ഞു.

ജോളി തെറ്റു ചെയ്തിട്ടുണ്ടോയെന്ന ചോദ്യത്തിനു പ്രതികരിക്കാനില്ലെന്നായിരുന്നു ഷാജുവിന്റെ മറുപടി. പൊതുജന മധ്യത്തിൽ അപമാനിക്കപ്പെടുന്ന രീതിയിലാണു വാർത്തകൾ. കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന് ചെണ്ട കൊട്ടി പറയാൻ സാധിക്കില്ല. വ്യക്തിത്വത്തെ അവഹേളിക്കുന്നതിനു തുല്യമാണ്. അന്വേഷണവുമായി എല്ലായ്പ്പോഴും സഹകരിക്കുന്നുണ്ടെന്നും ഷാജു പറഞ്ഞു.

രാവിലെ മുക്കത്തേക്കു പോയി താമരശേരി വഴി വീട്ടിലേക്കു വന്നുവെന്നാണ് ഷാജു മാധ്യമങ്ങളോടു വ്യക്തമാക്കിയത്. രാവിലെ ജോളിയെ കൊണ്ടുപോയതിന് ശേഷം വീട്ടിൽ ഉണ്ടായിരുന്നതായും ഷാജു പറഞ്ഞു. മാത്യു എന്ന ജ്വല്ലറി ജീവനക്കാരനാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. ജോളിയുടെ ബന്ധുവാണ് ഇയാൾ. വൈകിട്ട് അഞ്ചിന് റൂറൽ എസ്പി മാധ്യമങ്ങളെ കാണും. ജോളിയെയും മാത്യുവിനെയും ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്.

English Summary: Koodathai serial murder,Second husband of prime Suspect Shaju's version

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com