ADVERTISEMENT

തിരുവനന്തപുരം ∙ പോക്സോ കേസുകളിലെ വീഴ്ചകള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നതതല യോഗം വിളിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് യോഗം. നിലവില്‍ സംസ്ഥാനത്തെ പോക്സോ കേസുകളുടെ സ്ഥിതി യോഗം വിലയിരുത്തും. പൊലീസ് മേധാവിയും നിയമവിദഗ്ധരും ബാലാവകാശ പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കും.

പോക്സോ കേസുകളില്‍ വിചാരണ വൈകുന്ന കേസുകള്‍ പ്രത്യേകമായി തിരിച്ച് പരിശോധിക്കും. കുട്ടികള്‍ക്ക് എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പരിശോധിക്കാന്‍ പുതിയ ഏതെങ്കിലും സംവിധാനം വേണമോ എന്ന് സര്‍ക്കാര്‍ നിയമവിദഗ്ധരോട് ആരായും.

English Summary: CM Pinarayi Vijayan Calls for High Level Meeting to discuss Pocso Cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com