ADVERTISEMENT

തിരുവനന്തപുരം∙ ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അന്തർസംസ്ഥാന സർവീസുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഓഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 6 വരെയാണ് കർണാടകത്തിലേക്ക് സർവീസ് നടത്തുന്നത്.

ഈ സർവീസുകളിൽ 10% അധിക നിരക്ക് അടക്കം എൻഡ് ടു എൻഡ് വ്യവസ്ഥയിലാണ് ടിക്കറ്റുകൾ നൽകുക. കെഎസ്ആർടിസിയുടെ ഓൺലൈൻ വഴി 15 മുതൽ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കേരള, കർണാടക, തമിഴ്നാട് സർക്കാരുകൾ ഏർപ്പെടുത്തുന്ന കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും സർവീസ്. എല്ലാ യാത്രക്കാരും കോവിഡ് ജാഗ്രതാ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം.

യാത്രാ ദിവസം ആവശ്യമായ യാത്രക്കാരില്ലാതെ സർവീസ് റദ്ദാക്കേണ്ട സാഹചര്യമുണ്ടായാൽ മുഴുവൻ തുകയും തിരികെ നൽകും. യാത്രക്കാർ യാത്രയിലുടനീളം മാസ്ക് ധരിക്കേണ്ടതാണ്. യാത്ര ആരംഭിക്കുന്നതിനു മുൻപായി മൊബൈലിൽ ആരോഗ്യ സേതു ആപ്പ് ഇൻസ്റ്റാൾ ചെയ്യേണ്ടതാണ്.  ഏതെങ്കിലും സാഹചര്യത്തിൽ യാത്രാനുമതി നിഷേധിച്ചാൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്ത് നൽകും.

െബംഗളൂരുവിലേക്കുള്ള സർവീസുകൾ

15:00 തിരുവനന്തപുരം - െബംഗളൂരു (കോഴിക്കോട്)

17:30 കോട്ടയം - െബംഗളൂരു (പാലക്കാട് - സേലം)

17:31 പത്തനംതിട്ട - െബംഗളൂരു (പാലക്കാട് - സേലം)

16:45 എറണാകുളം - െബംഗളൂരു (കുട്ട)

20:00 തൃശ്ശൂർ - െബംഗളൂരു  (പാലക്കാട് - സേലം)

21:00 പാലക്കാട് - െബംഗളൂരു  ( സേലം)

07:35 കണ്ണൂർ - െബംഗളൂരു (വിരാജ്പേട്ട)

08:00 കോഴിക്കോട് - െബംഗളൂരു  (സുൽത്താൻ ബത്തേരി)

20:30 കാസർകോട് - െബംഗളൂരു ( സുള്ള്യ, മെർക്കാറ, മൈസൂർ)

െബംഗളൂരുവിൽ നിന്നുള്ള സർവീസുകൾ

15:30 തിരുവനന്തപുരം (കോഴിക്കോട്)

15:45 കോട്ടയം (സേലം - പാലക്കാട്)

19:32 പത്തനംതിട്ട (സേലം - പാലക്കാട്)

19:00 എറണാകുളം (കുട്ട)

20:00 തൃശ്ശൂർ (സേലം - പാലക്കാട്)

21:00 പാലക്കാട്  (സേലം)

09:05 കണ്ണൂർ (വിരാജ്പേട്ട)

23:45 കോഴിക്കോട് (സുൽത്താൻ ബത്തേരി)

20:30 കാസർകോട്  (മൈസൂർ, മെർക്കാറ, സുള്ള്യ)

English summary: Kerala RTC resumes service

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com