ADVERTISEMENT

കൊച്ചി ∙ ആറന്മുള സാമ്പത്തിക തട്ടിപ്പ് കേസിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനെ പ്രതിയാക്കിയത് സംസ്ഥാന സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. ബിജെപിയെ തകർക്കാനാണു ശ്രമമാണിത്. കുമ്മനത്തിന് എതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കുമ്മനം സംശുദ്ധ രാഷ്ട്രീയത്തിനുടമയാണ്. പത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതി അംഗമാകാൻ കുമ്മനം യോഗ്യനാണെന്നും സുരേന്ദ്രൻ പറഞ്ഞു.

കുമ്മനത്തിനെതിരെ കള്ളക്കേസെടുത്ത കേരള പൊലീസിന്റെ നിലപാടിനെതിരെ വെള്ളിയാഴ്ച ബിജെപി സംസ്ഥാന വ്യാപകമായി കരിദിനമാചരിക്കും. വീടുകളിലും കവലകളിലും കരിങ്കൊടി ഉയർത്തി പ്രവർത്തകർ പ്രതിഷേധിക്കും. സ്വർണക്കടത്തിൽ നാണംകെട്ട സർക്കാർ കുമ്മനത്തിനെതിരെ കേസെടുത്ത് ബിജെപി വേട്ട നടപ്പിലാക്കുകയാണെന്നു സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പ്ലാസ്റ്റിക് രഹിത പേപ്പർ കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്നു വാഗ്ദാനം ചെയ്ത് 28.75 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന ആറന്മുള പുത്തേഴത്ത് ഇല്ലം സി.ആർ.ഹരികൃഷ്ണന്റെ പരാതിയിലാണു കുമ്മനത്തിനെതിരെ തട്ടിപ്പിനും വിശ്വാസവഞ്ചനയ്ക്കും പൊലീസ് കേസെടുത്തത്. കുമ്മനം അടക്കം 9 പേരാണ് പ്രതികൾ. കുമ്മനത്തിന്റെ മുൻ പിഎ പ്രവീണ്‍ ഒന്നാം പ്രതിയാണ്.

English Summary: Government conspiracy against Kummanam Rajasekharan, says BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com