ADVERTISEMENT

തിരുവനന്തപുരം∙ മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ രോഗമുക്തനായ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കഴക്കൂട്ടം സ്വദേശി ബിജി (38) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കുശേഷം ആത്മഹത്യയ്ക്കു ശ്രമിച്ച ബിജി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കോവിഡ് നെഗറ്റീവായതിനെ തുടർന്നു ഡിസ്ചാര്‍ജ് ചെയ്യുന്നതിനു തൊട്ടുമുൻപായിരുന്നു ബിജിയുടെ ആത്മഹത്യാശ്രമം. അടുത്തിടെയാണ് ഇദ്ദേഹത്തിന്റെ സഹോദരൻ മരിച്ചത്. ഇതിൽ മാനസികമായി ബുദ്ധിമുട്ടനുഭവിച്ചിരുന്നതായാണ് ആശുപത്രി അധികൃതർ പറയുന്നത്. ഡിസ്ചാർജിനു മുൻപ് മനോരോഗ വിദഗ്‌ദ്ധനെ ഉൾപ്പെടെ കണ്ടിരുന്നു. ഈ മാസം 1നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

English Summary: Covid Negative Youth Attempted for Suicide at TVM Medical College

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com