ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഞായറാഴ്ച ആയിരത്തിനു മുകളിൽ രോഗികൾ തൃശൂരിൽ മാത്രം. ജില്ലയിൽ 1011 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് 869, എറണാകുളം 816, തിരുവനന്തപുരം 712, മലപ്പുറം 653, ആലപ്പുഴ 542, കൊല്ലം 527, കോട്ടയം 386, പാലക്കാട് 374, പത്തനംതിട്ട 303, കണ്ണൂര്‍ 274, ഇടുക്കി 152, കാസകോട് 137, വയനാട് 87 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ രോഗബാധ. സംസ്ഥാനത്ത് ഞായറാഴ്ച 6843 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മലപ്പുറം

ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 25) 653 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ഇന്നും സമ്പര്‍ക്കത്തിലൂടെയാണ് കൂടുതല്‍ പേര്‍ക്കും രോഗബാധയുണ്ടായിരിക്കുന്നത്. 612 പേര്‍ക്കാണ് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ്ബാധ സ്ഥിരീകരിച്ചത്. 22 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ്ബാധ സ്ഥിരീകരിച്ചവരില്‍ ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും അഞ്ച് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്.

അതിനിടെ ജില്ലയ്ക്ക് ആശ്വാസമായി ഇന്ന് 1,052 പേരാണ് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇതോടെ ജില്ലയില്‍ രോഗമുക്തരായവരുടെ എണ്ണം 35,688 ആയി. രോഗബാധിതര്‍ വര്‍ധിക്കുന്നതിനൊപ്പം കുറ്റമറ്റ ചികിത്സാ സംവിധാനങ്ങള്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കിവരികയാണെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും ഇതര സര്‍ക്കാര്‍ വകുപ്പുകളുടെ പങ്കാളിത്തത്തോടെ പൊതുജന സഹകരണം ഉറപ്പാക്കി വിപുലമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. കൂട്ടായ പരിശ്രമത്തിലൂടെയാണ് വൈറസ് ബാധിതരാകുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാനാകുന്നത്. വൈറസ് വ്യാപന സാധ്യത ശക്തമായി തുടരുമ്പോള്‍ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യാതൊരു വിട്ടുവീഴ്ചകളും പാടില്ലെന്നും ആരോഗ്യ ജാഗ്രത കര്‍ഷനമായി പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചു.

55,088 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 11,683 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 468 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,105 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 2,48,063 സാമ്പിളുകളില്‍ 3,422 സാമ്പിളുകളുടെ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. ഇതുവരെ 206 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.

കോട്ടയം

ജില്ലയില്‍ 386 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 383 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 3132 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 194 പുരുഷന്‍മാരും 146 സ്ത്രീകളും 46 കുട്ടികളും ഉള്‍പ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 84 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 296 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 7247 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 21145 പേര്‍ കോവിഡ് ബാധിതരായി. 13864 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 19081 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം -57
ചങ്ങനാശേരി-36
ഈരാറ്റുപേട്ട -18
പാമ്പാടി-16
തലയാഴം-14
കുമരകം, കൂരോപ്പട-12
കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, പള്ളിക്കത്തോട്-11
തിരുവാര്‍പ്പ്, വെച്ചൂര്‍ -10
തൃക്കൊടിത്താനം, കിടങ്ങൂര്‍ -9
മരങ്ങാട്ടുപിള്ളി, തിടനാട്, വാഴപ്പള്ളി-8
അതിരമ്പുഴ, തലയോലപ്പറമ്പ് -7
മീനടം, നെടുംകുന്നം, കുറിച്ചി, ആര്‍പ്പൂക്കര-6
മാടപ്പള്ളി, പാറത്തോട്-5
വൈക്കം, മേലുകാവ്, അയര്‍ക്കുന്നം, വെള്ളൂര്‍, ഉദയനാപുരം, മുണ്ടക്കയം, വെള്ളാവൂര്‍, ഞീഴൂര്‍, പുതുപ്പള്ളി-4
ടിവി പുരം, മണര്‍കാട്, പാലാ, എരുമേലി, പനച്ചിക്കാട്, മറവന്തുരുത്ത് -3
പായിപ്പാട്, മൂന്നിലവ്, മണിമല, കരൂര്‍, തീക്കോയി, വാകത്താനം-2
തലനാട്, പൂഞ്ഞാര്‍, ഉഴവൂര്‍, മാഞ്ഞൂര്‍, എലിക്കുളം, അയ്മനം, വാഴൂര്‍, കടുത്തുരുത്തി, രാമപുരം, കറുകച്ചാല്‍, കടപ്ലാമറ്റം, മുളക്കുളം-1

കാസർകോട്

ഇന്ന് (ഒക്ടോബര്‍ 25) കാസര്‍കോട് ജില്ലയില്‍ 137 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 342 പേര്‍ക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 4143 പേരും സ്ഥാപനങ്ങളില്‍ 827 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4970 പേരാണ്. പുതിയതായി 374 പേരെ കൂടി നിരീക്ഷണത്തിലാക്കി. 315 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 340 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 200 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 410പേരെ ഡിസ്ചാര്‍ജ് ചെയ്തു. ഇതുവരെ 124256 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചത്. ഞായറാഴ്ച ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-19
ബളാല്‍- 3
ബേഡഡുക്ക - 2
ചെമ്മനാട് - 1
ചെങ്കള - 5
ചെറുവത്തൂര്‍ - 2
ഈസ്റ്റ് എളേരി - 9
കള്ളാര്‍ -3
കാഞ്ഞങ്ങാട് -15
കാസര്‍കോട് - 18
കിനാനൂര്‍ കരിന്തളം - 1
കോടോംബേളൂര്‍ - 1
കുമ്പള - 3
കുറ്റിക്കോല്‍ - 1
മധൂര്‍ - 9
മടിക്കൈ -2
മംഗല്‍ പാടി -1
മൊഗ്രാല്‍പുത്തൂര്‍ -3
മുളിയാര്‍ - 1
നീലേശ്വരം- 8
പടന്ന - 1
പള്ളിക്കര - 3
പനത്തടി- 7
പിലിക്കോട്- 1
പുല്ലൂര്‍ പെരിയ - 7
പുത്തിഗെ - 1
തൃക്കരിപ്പൂര്‍ - 5
ഉദുമ -1
വെസ്റ്റ് എളേരി 4

ഞായറാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്-

അജാനൂര്‍-26
ബദിയഡുക്ക-8
ബളാല്‍-2
ബേഡഡുക്ക-14
ചെമ്മനാട്-13
ചെങ്കള-12
ചെറുവത്തൂര്‍-8
ഈസ്റ്റ് എളേരി-2
ദേലംപാടി-6
എന്‍മകജെ-5
കള്ളാര്‍-2
കാഞ്ഞങ്ങാട്-27
കാറഡുക്ക-4
കാസര്‍കോട്-33
കയ്യൂര്‍ ചീമേനി-6
കിനാനൂര്‍ കരിന്തളം-7
കോടോംബേളൂര്‍- 12
കുംബഡാജെ-1
കുമ്പള-9
കുറ്റിക്കോല്‍-9
മധൂര്‍-9
മടിക്കൈ-4
മംഗളൂര്‍-1
മംഗല്‍പാടി-9
മഞ്ചേശ്വരം-2
മൊഗ്രാല്‍പുത്തൂര്‍-3
മുളിയാര്‍-2
നീലേശ്വരം-17
പടന്ന-16
പൈളിഗെ-1
പള്ളിക്കര-11
പനത്തടി-4
പിലിക്കോട്-26
പുല്ലൂര്‍ പെരിയ-8
പുത്തിഗെ-2
തൃക്കരിപ്പൂര്‍-2
ഉദുമ-10
വലിയപറമ്പ-5
വെസ്റ്റ് എളേരി-4

English Summary: kerala Covid Update: District Wise

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com