ADVERTISEMENT

നാഗ്പുർ∙ വിജയദശമി സന്ദേശത്തില്‍ ചൈനയെ വിമര്‍ശിച്ച് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. കോവിഡ് മഹാമാരിക്കിടയില്‍ ചൈന ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറാന്‍ ശ്രമിച്ചു. പക്ഷെ ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും ഇതിനെ ശക്തമായി പ്രതിരോധിച്ചു. എങ്കിലും ജാഗ്രത കൈവിടരുത്.

അതിര്‍ത്തികള്‍ വികസിപ്പിക്കാനുള്ള ചൈനീസ് വ്യഗ്രത ലോകത്തിനു മുഴുവന്‍ ബോധ്യമുള്ളതാണെന്നും ആര്‍എസ്എസ് സര്‍സംഘ് ചാലക് പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കോവിഡിനെ ഫലപ്രദമായി നേരിട്ടുവെന്നും മോഹന്‍ ഭഗവത് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തില്‍ വീണ്ടും അഭിപ്രായം പ്രകടിപ്പിച്ച ആര്‍എസ്എസ് തലവന്‍, നിയമം ഒരു മതവിഭാഗത്തിനും എതിരല്ലെന്ന് ആവര്‍ത്തിച്ചു. മുസ്‍ലിം മതവിഭാഗത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇപ്പോഴും നടക്കുന്നുണ്ടെന്നും മോഹന്‍ ഭഗവത് നാഗ്പുരില്‍ പറഞ്ഞു.

English Summary: Mohan Bhagwat on CAA Protest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com