ADVERTISEMENT

ന്യൂഡൽഹി∙ തമിഴകത്ത് വിസ്മയം തീർത്ത പൊൻമാരിയപ്പൻ എന്ന ബാർബറെ രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മൻ കീ ബാത്തിലൂടെയാണ് ‘വ്യത്യസ്തനായ’ ഈ ബാർബറെ മോദി അഭിനന്ദിച്ചത്. ഫോണിൽ വിളിച്ച പ്രധാനമന്ത്രി പൊൻമാരിയപ്പനോട് തമിഴിലും ചോദ്യങ്ങൾ ചോദിച്ചു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി പൊൻമാരിയപ്പൻ ഈ വർഷാരംഭത്തിലാണ് തന്റെ ബാർബർഷോപ്പിൽ വ്യത്യസ്തമായ ഒരു കാര്യം ചെയ്തത്.

ബാര്‍ബര്‍ ഷോപ്പിലെ ഇത്തിരിയിടത്ത് നിറയെ പുസ്തകങ്ങള്‍ നിരത്തിവച്ചു. കടയിൽ എത്തുന്നവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാതെ പുസ്തകം വായിച്ചാല്‍ 10 ശതമാനം മുതല്‍ 40 ശതമാനം വരെ ഡിസ്കൗണ്ടും പ്രഖ്യാപിച്ചു. ജനങ്ങളിൽ വായനാശീലം വളർത്താൻ കണ്ടെത്തിയ ഈ മാർഗത്തെയാണ് പ്രധാനമന്ത്രി അഭിനന്ദിച്ചത്.

എട്ടാം ക്ലാസിൽ‌ പഠനം നിർത്തിയ പൊൻമാരിയപ്പന്റെ ഈ വേറിട്ട ചിന്ത മുൻപും മാധ്യമങ്ങളിൽ നിറഞ്ഞിട്ടുണ്ട്. കുറച്ച് പുസ്തകത്തിൽ തുടങ്ങിയ ഈ ചിന്ത ഇന്ന് ഒട്ടേറെ പുസ്തകങ്ങൾ നിറയുന്ന ലൈബ്രറിയായി മാറിയിരിക്കുകയാണ്. മാരിയപ്പന്റെ വായനാതാല്‍പര്യം അറിയാവുന്ന ചില പ്രമുഖരുണ്ട് തമിഴ്നാട്ടില്‍‌. ഡിഎംെക നേതാവ് കനിമൊഴി, എഴുത്തുകാരന്‍ രാമകൃഷ്ണ തുടങ്ങിയവര്‍ സംഭാവന ചെയ്ത പുസ്തകങ്ങളുമുണ്ട് കൂട്ടത്തില്‍.

English Summary: Story of Pon Mariyappan who PM Modi Mentioned in Mann Ki Baat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com