ADVERTISEMENT

ന്യൂയോർക്ക്∙ ന്യൂയോർക്ക് സിറ്റിയിൽ വെള്ളിയാഴ്ച നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത ആറ് പേർക്ക് കാറിടിച്ച് പരുക്ക്. മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മാൻഹട്ടനിലെ മുറെ ഹിൽ പ്രദേശത്ത് വൈകുന്നേരം 4.08 നാണ് കാർ പ്രതിഷേധകരെ ഇടിച്ചത്. പരുക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. വാഹത്തിന്റെ ഡ്രൈവറായ സ്ത്രീയെ കസ്റ്റഡിയിലെടുത്തു. അപകടം മനഃപൂർവമാണോ എന്ന് വ്യക്തമല്ല.

കുടിയേറ്റക്കാരെ ഇമിഗ്രേഷൻ, കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് ഏജന്റുമാർ തടങ്കലിൽ വയ്ക്കുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പ്രതിഷേധം ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രകടനമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. 40–50 ഓളം പ്രതിഷേധക്കാർ സംഭവസ്ഥലത്തുണ്ടായിരുന്നു. പ്രതിഷേധകർക്കിടയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻ സീറ്റുകളിൽ വെളുത്തവർഗക്കാരായ രണ്ട് സ്ത്രീകളായിരുന്നുവെന്നും ദൃക്‌സാക്ഷി പറഞ്ഞു.

English Summary: Car Hits Multiple People In New York Protesting Detention Of Immigrants

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com