ADVERTISEMENT

കൊച്ചി ∙ അലക്ഷ്യമായി കാറോടിച്ച് അപകടമുണ്ടാക്കി എന്ന കുറ്റത്തിന് നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പൊലീസ് കേസെടുത്തു. ശനിയാഴ്ച രാത്രി 11.30ന് പാലാരിവട്ടം പൈപ്പ് ലൈൻ റോഡിനു സമീപമായിരുന്നു അപകടം. 

സുരാജ് ഓടിച്ചിരുന്ന കാർ മലപ്പുറം മഞ്ചേരി സ്വദേശി ശരത്ത് ഓടിച്ച ബൈക്കിലാണ് ഇടിച്ചത്. ശരത് പരുക്കുകളോടെ ആശുപത്രിയിലാണ്. കാലുകൾക്ക് പൊട്ടലുണ്ട്. കാർ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു.  ലൈസൻസ് സസ്പെൻഷൻ, ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കൽ തുടങ്ങിയ നടപടികളിൽ വകുപ്പ് തീരുമാനം എടുക്കും. സുരാജിനു കാരണം കാണിക്കൽ നോട്ടിസും നൽകും. 

English Summary: Accident: Case against Actor Suraj Venjaramoodu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com