ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ കലക്ടറേറ്റുകളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ പ്രതിഷേധിച്ചാണ് മാർച്ച്. സമരക്കാർക്കു നേരെ പൊലീസ് പലയിടത്തും ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. കണ്ണൂരിൽ രണ്ടുപേർക്ക് പരുക്കേറ്റു.

കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.ചിത്രം∙മനോരമ
കോട്ടയത്ത് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷമുണ്ടായതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.ചിത്രം∙മനോരമ

കോട്ടയത്ത് എസ്പി ഓഫിസിലേക്കു നടത്തിയ മാർച്ചിനിടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എസ്പി ഓഫിസിലേക്കുള്ള മാർച്ച് കലക്ട്രേറ്റിനു മുന്നിൽ തടഞ്ഞതോടെയായിരുന്നു സംഘർഷം. പ്രവർത്തകർ ബാരിക്കേ‍ഡ് തള്ളിമാറ്റാൻ ശ്രമിച്ചതോടെ രണ്ടുതവണയായി പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ ലാത്തിവീശി. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റു ചെയ്ത് നീക്കി. 

കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.ചിത്രം:ധനേഷ് അശോകൻ∙മനോരമ
കണ്ണൂരിൽ യൂത്ത് കോൺഗ്രസ് കലക്ടറേറ്റ് മാർച്ചിനു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചപ്പോൾ.ചിത്രം:ധനേഷ് അശോകൻ∙മനോരമ
English Summary:

Collectorate March Faces Police Crackdown, Youth Congress Activists Detained - Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com