ADVERTISEMENT

ചെന്നൈ∙ യുപിഎ ഭരണകാലത്ത് തമിഴ്‌നാടിന് അർ‌ഹമായ പരിഗണന ലഭിച്ചിരുന്നില്ലെന്ന വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാലിപ്പോൾ, തമിഴ്‌നാട് വികസനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ 17,000 കോടി രൂപയുടെ വിവിധ വികസന പദ്ധതികളുടെ നിർമാണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. തുറമുഖം, ഗതാഗതം, റെയിൽവേ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. 

‘‘യുപിഎ ഭരണത്തിൽ തമിഴ്‌നാടിന് അർഹമായ പരിഗണനകള്‍ ലഭിച്ചിരുന്നില്ല. എന്നാലിപ്പോൾ തമിഴ്‌നാട് പുരോഗതിയുടെ പാതയിലാണ്. തനിക്ക് രാജ്യത്തിനുവേണ്ടി മൂന്നാം തവണയും സേവനം ചെയ്യാൻ അവസരം ലഭിക്കുമ്പോൾ പുതിയ ശക്തിയോടെ തമിഴ്‌നാടിനുവേണ്ടി പ്രവർത്തിക്കും. തമിഴ്‌നാടിനെ മാറ്റിമറിക്കും. രാജ്യം വികസിത ഭാരതത്തിനുവേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇതിൽ തമിഴ്‌നാടിനും വലിയ പങ്കുണ്ട്’’–പ്രധാനമന്ത്രി പറഞ്ഞു. 

Read More: ഹിമാചലിൽ പ്രതിസന്ധി; പിതാവിനെ അവഹേളിച്ചെന്ന് പറഞ്ഞ് മന്ത്രിസ്ഥാനം രാജിവച്ച് വിക്രമാദിത്യ സിങ്‌

പുതിയ ഐഎസ്ആർഒ വിക്ഷേപണ കേന്ദ്രത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു. തൂത്തുക്കുടിയിലെ കുലശേഖര പട്ടണത്താണ് രാജ്യത്തെ രണ്ടാമത്തെ വിക്ഷേപണ കേന്ദ്രം തയാറാക്കുക. ഇതിനായി 2,350 ഏക്കർ സ്ഥലം ഏറ്റെടുത്തിരുന്നു. രാജ്യത്തെ ആദ്യ ഹൈഡ്രജൻ ഇന്ധന ബോട്ടിന്റെ ഫ്ലാഗ് ഓഫും പ്രധാനമന്ത്രി നിർവഹിച്ചു. തിരുനൽവേലിയിലെ ബിജെപി പരിപാടിയിൽ പങ്കെടുത്തതിനുശേഷം മഹാരാഷ്ട്രയിലേക്ക് പോകും. ഇവിടെ 4,900 കോടി രൂപയുടെ പദ്ധതികളുടെ നിർമാണ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും.

English Summary:

Narendra Modi in TamilNadu: Modi makes ‘third time’ guarantee to Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com