ADVERTISEMENT

എടക്കര∙ മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്) ബാധിച്ചു പോത്തുകല്ലിൽ ഒരാൾ കൂടി മരിച്ചു. പാതാർ ഇടമല സ്വദേശി ഡെനീഷ് മാത്യു (36) ആണു മരിച്ചത്. അരീക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഡെനീഷ്. ഇന്നലെ രാത്രി 1.30 ഓടെയാണു മരണം.

Read Also: കാടർ ആദിവാസി കോളനിയിലെ കുട്ടികളെ കാണാതായ സംഭവം; ഉൾവനത്തിൽ തിരച്ചിൽ ഊർജിതം

ഹൃദയസ്തംഭനമാണു മരണകാരണം. നിലമ്പൂർ തവളപ്പാറ എടമലയിൽ മാത്യുവിന്റെയും പരേതയായ മേരിയുടേയും മകനാണ്. ഭാര്യ: ടെസ, മക്കൾ: ആദം(3), ഇവാൻ (4 മാസം). ഇതോടെ മേഖലയിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

English Summary:

Man died due to Viral Hepatitis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com