ADVERTISEMENT

തിരുവനന്തപുരം∙ മലപ്പുറത്തെ പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് ബിജെപി പരാതി നൽകി. മലപ്പുറത്ത് എൽഡിഎഫ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ റാലിയിൽ പങ്കെടുത്തുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം ചട്ടലംഘനമാണെന്നാണു ബിജെപിയുടെ പരാതിയിൽ പറയുന്നത്.

മുഖ്യമന്ത്രി മതത്തിന്റെ പേരിൽ പ്രചാരണം നടത്തി, തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നും ബിജെപി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.സുരേന്ദ്രന്‍ നൽകിയ പരാതിയിൽ പറയുന്നു. മുഖ്യമന്ത്രി നടത്തിയത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസംഗം, ഹിന്ദു – മുസ്‍ലിം വിഭജനമുണ്ടാക്കി വിദ്വേഷം വളർത്താൻ ശ്രമിച്ചെന്നും പരാതിയിലുണ്ട്. അതിനാൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽനിന്നു മുഖ്യമന്ത്രിയെ വിലക്കണമെന്നാണ് ആവശ്യം. 

English Summary:

BJP gave complaint against Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com