ADVERTISEMENT

മുംബൈ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും രാഷ്ട്രീയത്തിലിറങ്ങി ബോളിവുഡ് നടൻ ഗോവിന്ദ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേതൃത്വം നൽകുന്ന ശിവസേനയിലാണ് അദ്ദേഹം അംഗത്വമെടുത്തത്. 14 വർഷത്തിനു ശേഷമാണ് രാഷ്ട്രീയത്തിലേക്കുള്ള തിരിച്ചുവരവെന്നു ഗോവിന്ദ പറഞ്ഞു. ഷിൻഡെയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അംഗത്വം സ്വീകരിച്ചത്. മുംബൈ നോർത്ത് – വെസ്റ്റ് ലോക്സഭാ മണ്ഡലത്തിൽനിന്നും ഗോവിന്ദ ജനവിധി തേടുമെന്നാണ് സൂചന.

‘‘14 വർഷത്തെ വനവാസത്തിനു ശേഷമാണ് രാഷ്ട്രീയത്തിലേക്കു തിരിച്ചുവരുന്നത്. ഷിൻഡെ മുഖ്യമന്ത്രിയായ ശേഷം കൂടുതൽ വികസനം നടക്കുകയും മുംബൈ മനോഹരമാവുകയും ചെയ്തു. എനിക്ക് അവസരം കിട്ടിയാൽ കലയ്ക്കും സാംസ്കാരിക രംഗത്തിനും വേണ്ടി പ്രവർത്തിക്കും’’– ഗോവിന്ദ മാധ്യമങ്ങളോട് പറഞ്ഞു. 

ഗോവിന്ദ ജനപ്രിയ നടനല്ലെന്ന പരിഹാസവുമായി എൻസിപി ശരദ് പവാർ വിഭാഗം നേതാവ് ജയന്ത് പാട്ടിൽ രംഗത്തെത്തി. ഷിൻഡെ സിനിമകൾ കാണാറില്ലായിരിക്കും, കാണുമായിരുന്നെങ്കിൽ മികച്ച നടൻ ആരെന്ന് അദ്ദേഹത്തിന് മനസ്സിലാകുമായിരുന്നുവെന്നും അദ്ദേഹം പരിഹസിച്ചു. 2004ൽ കോൺഗ്രസ് സ്ഥാനാർഥിയായി മുംബൈ നോർത്തിൽ നിന്നും മത്സരിച്ച ഗോവിന്ദ മുതിർന്ന ബിജെപി നേതാവ് രാം നായിക്കിനെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ 2009ല ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ച ഗോവിന്ദ താൻ മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചു.

English Summary:

Actor Govinda joins Shinde Sena

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com