ADVERTISEMENT

ന്യൂഡൽഹി∙ ജനാധിപത്യത്തെ തകർക്കുന്നവർക്ക് എതിരെ ഭരണം ലഭിച്ചാൽ നടപടിയുണ്ടാകുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പിഴയും പലിശയുമടക്കം 1800 കോടി രൂപ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന് ആദായനികുതി വകുപ്പ് നോട്ടിസ് ലഭിച്ചതിനു പിന്നാലെയാണ് രാഹുലിന്റെ  പ്രതികരണം.  ബിജെപിയുടെ ‘ടാക്സ് ടെററിസം’ എന്ന ഹാഷ്‍ടാഗോടെയാണ് രാഹുൽ എക്സിൽ പോസ്റ്റിട്ടത്.

‘‘ഭരണമാറ്റമുണ്ടായാൽ ഉറപ്പായും ജനാധിപത്യം തകർക്കുന്നവർക്കെതിരെ നടപടിയുണ്ടാകും. ഇനി ഇതൊക്കെ ചെയ്യാൻ ധൈര്യം വരാത്ത രീതിയിലാകും നടപടി. ഇത് എന്റെ ഗ്യാരന്റിയാണ്.’’– രാഹുൽ എക്സിൽ കുറിച്ചു. 

2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയുമടക്കം 1,800 കോടി രൂപയുടെ നോട്ടിസാണ് ആദായ നികുതി വകുപ്പ് കോണ്‍ഗ്രസിന് നല്‍കിയത്. നികുതി വകുപ്പിന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസിന്റെ അഭിഭാഷകനും രാജ്യസഭാ എംപിയുമായ വിവേക് തന്‍ഖ പറഞ്ഞു.

കോണ്‍ഗ്രസ് നല്‍കേണ്ട ആദായനികുതി പുനര്‍നിര്‍ണയിക്കാനുള്ള നീക്കത്തിനെതിരെ നല്‍കിയ പുതിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് നീക്കം. 2018-19 വര്‍ഷത്തെ നികുതിയായി കോണ്‍ഗ്രസ് അക്കൗണ്ടില്‍നിന്ന് ആദായനികുതി വകുപ്പ് 135 കോടി ഈടാക്കിയിരുന്നു.

English Summary:

"When Government Changes...": Rahul Gandhi After ₹ 1,800 Crore Tax Notice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com