ADVERTISEMENT

ന്യൂയോർക്ക്∙ യുഎസിന്റെ വടക്കുകിഴക്കൻ പ്രദേശങ്ങളിൽ നേരിയ ഭൂചലനം. വാഷിങ്ടൻ, ന്യൂയോർക്ക് സിറ്റി, ന്യൂ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉൾപ്പെടെ ഭൂചലനം അനുഭവപ്പെട്ടതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ്  4.8 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടത്. ന്യൂ ജഴ്സിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് നടന്ന സുരക്ഷാ കൗൺസിൽ യോഗം നിർത്തിവച്ചു. ഗാസ വിഷയം ചർച്ച ചെയ്യാനായിരുന്നു യോഗം.

English Summary:

Earthquake felt in America

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com