ADVERTISEMENT

ആലപ്പുഴ∙ ബിജെപി ജില്ലാ നേതൃത്വത്തിനെതിരെ താൻ ദേശീയ നേതൃത്വത്തിനു പരാതി നൽകിയെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ നിഷേധിച്ച് എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. ആലപ്പുഴയിൽ എൻഡിഎയുടെ മുന്നേറ്റം തടയാൻ കര‌ിമണൽ കമ്പനി ഉടമ നേതൃത്വം നൽകുന്ന മറ്റൊരു വിഭാഗവും ശക്തമായി പ്രവർത്തിക്കുന്നുണ്ടെന്നു ശോഭ ആരോപിച്ചു. 

താനും പ്രവർത്തകരും മുണ്ട് മുറുക്കിയുടുത്താണു പ്രവർത്തിക്കുന്നത്. ആലപ്പുഴയിൽ ത്രികോണ മത്സരം എന്ന നിലയെത്തിയപ്പോഴാണു തനിക്കെതിരെ പ്രചാരണം നടക്കുന്നതെന്ന് അവർ ആരോപിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയണമെന്നും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ പണം നൽകാമെന്നും പറഞ്ഞ് ഒരാൾ ഏജന്റിനെ വിട്ടിരുന്നുവെന്നും ഇയാളുടെ വിവരം ഉടൻ വെളിപ്പെടുത്തുമെന്നും ശോഭ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുമ്പോൾ ഇടയ്ക്കു വികാരഭരിതയായി അവർ വിതുമ്പി. 

English Summary:

Shobha Surendran denied rumors that she filed complaint against BJP district leadership to national leadership

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com