ADVERTISEMENT

തിരുവനന്തപുരം∙ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി നടിയും നർത്തകിയുമായ ശോഭന. തിരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട്  നെയ്യാറ്റിൻകരയിൽ നടക്കുന്ന റോഡ് ഷോയില്‍ ശോഭനയും പങ്കെടുക്കും. 

രാജീവ് ചന്ദ്രശേഖറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ ശോഭന പങ്കെടുത്തു. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചോദ്യത്തിന്  പ്രതികരിക്കാനില്ലെന്നായിരുന്നു ശോഭനയുടെ മറുപടി. ഇപ്പോൾ നടി മാത്രം, ബാക്കിയെല്ലാം പിന്നീട്. മലയാളം പറയാനും പ്രസംഗിക്കാനും പഠിക്കട്ടെയെന്നും ശോഭന പറഞ്ഞു. പ്രധാനമന്ത്രിക്കൊപ്പം നാളെ വേദി പങ്കിടുമെന്നും ശോഭന പറഞ്ഞു.

നേരത്തെ, തൃശൂരില്‍ നടന്ന സ്ത്രീശക്തി പരിപാടിയിലും ശോഭന പങ്കെടുത്തിരുന്നു. ഇതോടെ ശോഭന ബിജെപിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു. ഇതിനിടെയാണ് ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിന് നടി എത്തിയത്. 

English Summary:

Loksabha elections 2024 Shobana seeks vote for Rajeev Chandrasekhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com