ADVERTISEMENT

കൊച്ചി∙ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. തിങ്കളാഴ്ച രാവിലെ 10.30ന് ആലത്തൂർ മണ്ഡലത്തിലെ കുന്നംകുളത്തും ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലുമാണു മോദിയുടെ പരിപാടികൾ. സമീപ മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളും വേദിയിലുണ്ടാകും. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തിയത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തിങ്കളാഴ്ച കേരളത്തിലെത്തുന്നുണ്ട്. രാഹുൽ ഗാന്ധി വൈകിട്ട് 6നു കോഴിക്കോട്ടെ യുഡിഎഫ് മഹാറാലിയിൽ പ്രസംഗിക്കും. മലബാർ മേഖലയിലെ യുഡിഎഫ് സ്ഥാനാർഥികൾ വേദിയിലുണ്ടാകും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധ പരിപാടികളിലും പങ്കെടുക്കും. വ്യാഴം രാവിലെ  കണ്ണൂർ, മൂന്നിനു പാലക്കാട്, അഞ്ചിനു കോട്ടയം എന്നിവിടങ്ങളിൽ രാഹുൽ പ്രചാരണത്തിനെത്തും. 22നു രാവിലെ പത്തിനു തൃശൂർ, മൂന്നിനു തിരുവനന്തപുരം, അഞ്ചിന് ആലപ്പുഴ എന്നിവിടങ്ങളിലും റാലികളുണ്ട്.

ഗതാഗത നിയന്ത്രണം

പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് തിരുവനന്തപുരം കാട്ടാക്കടയിൽ തിങ്കൾ രാവിലെ 10 മുതൽ കർശന ഗതാഗത നിയന്ത്രണം. കാട്ടാക്കടയിലേക്കുള്ള മുഴുവൻ റോഡുകളും അടയ്ക്കും. ഇരുച്ചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒന്നും കടത്തിവിടില്ല. കാട്ടാക്കടയിലും പരിസര പ്രദേശത്തെ റോഡുകളുടെ ഇരുവശങ്ങളിലും രാവിലെ മുതൽ പ്രധാനമന്ത്രി മടങ്ങും വരെ യാതൊരുവിധ പാർക്കിങും അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചു.

English Summary:

Prime Minister arrives in Kochi; Campaigning tomorrow in Alathur and Attingal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com