ADVERTISEMENT

വയനാട്∙ വയനാട്ടിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി മാനന്തവാടി ബിഷപ് ഹൗസിൽ സന്ദർശനം നടത്തി. രാഹുൽ ഗാന്ധിക്ക് മുന്നിൽ രൂപതയുടെ നേതൃത്വത്തിൽ നിവേദനങ്ങൾ സമർപ്പിച്ചു. 15 വർഷത്തിനിപ്പുറം കേന്ദ്ര സർക്കാർ പദ്ധതികളൊന്നും വയനാട്ടിൽ നടപ്പാക്കിയിട്ടില്ലെന്നാണ് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്. ചികിത്സ, ഗതാഗത സൗകര്യങ്ങളുടെ അഭാവമുണ്ടെന്നും രൂപത സമർപ്പിച്ച നിവേദനത്തിൽ പറയുന്നു. മാർ ജോസ് പൊരുന്നേടം, മാർ വർഗീസ് ചക്കാലക്കൽ, മാർ അലക്സ് താരാമംഗലം എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാഹുൽ രൂപതയിൽ നിന്നും മടങ്ങിയത്.

English Summary:

Mananthavadi Diocese with petitions infront of Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com