ADVERTISEMENT

ന്യൂഡൽഹി∙ മുതിർന്ന മാവോയിസ്റ്റ് നേതാവ് അടക്കം 29 പേരെ ഛത്തിസ്ഗഢിലെ ഏറ്റുമുട്ടലിൽ വധിച്ചു. കാംഗോർ ജില്ലയിൽ ചൊവ്വാഴ്ച സുരക്ഷാ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ടു സേനാംഗങ്ങൾക്കു പരുക്കേറ്റു. മുതിർന്ന നേതാവായ, തലയ്ക്ക് 25 ലക്ഷം വിലയിട്ടിരുന്ന ശങ്കർ റാവുവും മറ്റൊരു മുതിർന്ന നേതാവ് ലളിതയും ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. എകെ 47 ഉൾപ്പെടെയുള്ള ആയുധങ്ങളും പൊലീസ് പിടിച്ചെടുത്തു.

ഉച്ചയ്ക്ക് ഒന്നരയ്ക്കുശേഷമാണ് ഏറ്റുമുട്ടൽ തുടങ്ങിയത്. മാവോയിസ്റ്റ് ഭീഷണി നേരിടാനായി 2008ൽ പ്രത്യേകം രൂപീകരിച്ച ഡിസ്ട്രിക്ട് റിസർവ് ഗാർഡും ബിഎസ്എഫും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലായിരുന്നു ഇന്നത്തേത്. ബിഎസ്എഫിൽനിന്ന് ഒരാൾക്കും ഡിആർജിയിൽനിന്ന് ഒരാൾക്കുമാണ് പരുക്കേറ്റത്. സിപിഐ മാവോയിസ്റ്റിന്റെ നോർത്ത് ബസ്തർ ഡിവിഷൻ – ഡിവിഷനൽ കമ്മിറ്റി അംഗങ്ങളാണ് കൊല്ലപ്പെട്ട ശങ്കർ റാവുവും ലളിതയും.

കഴിഞ്ഞ മാസം ജില്ലയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. അന്നും തോക്കുകളും മറ്റ് സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. കാംഗറിൽ ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ സുരക്ഷാസേനയും മാവോയിസ്റ്റുകളും തമ്മിൽ ഇതേ ജില്ലയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു. ഛത്തീസ്ഗഡിൽ വെള്ളിയാഴ്ച ലോക്സഭ തിരഞ്ഞെടുപ്പിലെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഏറ്റുമുട്ടൽ.

English Summary:

At Least 18 Killed In Big Chhattisgarh Encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com