ADVERTISEMENT

ന്യൂഡൽഹി∙ ബിജെപി എംപിയും നടിയുമായി ഹേമ മാലിനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനു കോൺഗ്രസ് എംപി രൺദീപ് സിങ് സുർജേവാലയെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ. 48 മണിക്കൂർ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ പങ്കെടുക്കരുതെന്നാണു കമ്മിഷൻ അറിയിച്ചത്. ഇതോടെ ഈ തിര‍ഞ്ഞെടുപ്പിൽ  തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് നേരിടുന്ന ആദ്യ രാഷ്ട്രീയ നേതാവായി സുർജേവാല.

ഹേമമാലിനിക്കെതിരായ പരാമർശത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ തന്നെ സുർജേവാലയ്ക്കും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്കും കാരണംകാണിക്കൽ നോട്ടിസ് അയച്ചിരുന്നു. ഇതിൽ സുർജേവാലയുടെ വിശദീകരണം ലഭിച്ചശേഷമാണ് കമ്മിഷന്റെ നടപടി. ഹേമമാലിനിക്കെതിരായ പരാമർശം അപകീർത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്നാണു കമ്മിഷൻ വിലയിരുത്തിയത്. ബിജെപി എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവച്ച വിഡിയോയിലാണ് സുർജേവാലെയുടെ പരാമർശമുള്ളത്. 

ചൊവ്വാഴ്ച വൈകുന്നേരം ആറുമണി മുതൽ 48 മണിക്കൂറാണു വിലക്ക്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുപരിപാടികൾ, റാലികൾ, റോഡ് ഷോ എന്നിവയിൽനിന്നു മാറിനിൽക്കണമെന്നാണു കമ്മിഷന്റെ നിർദേശം.

English Summary:

EC bans Congress MP Randeep Surjewala from campaigning for 48 hours over remark against Hema Malini

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com