ADVERTISEMENT

കൊച്ചി∙ എക്സാലോജിക്സിഎംആർഎൽ മാസപ്പടിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംഘം സിഎംആർഎൽ കമ്പനി മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായുടെ ആലുവയിലെ വീട്ടിലെത്തി മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ സൂക്ഷിച്ചിരിക്കുന്നതു ശശിധരൻ കർത്തായാണ് എന്ന കമ്പനി ഉദ്യോഗസ്ഥരുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി വീട്ടിൽ എത്തിയത്. 

ഇ.ഡി ഓഫിസിൽ നേരിട്ടു ഹാജരാകാൻ ശശിധരൻ കർത്തായ്ക്കു 2 തവണ സമൻസ് അയച്ചെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. കേസിൽ ഇ.ഡിയുടെ നീക്കങ്ങൾക്കെതിരെ ശശിധരൻ കർത്താ സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാനിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ഐടി സർവീസ് കമ്പനിയായ എക്‌സാലോജിക്കിന്റെ അക്കൗണ്ടിലേക്കു പലപ്പോഴായി 1.72 കോടി രൂപ നൽകിയതു സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയാനാണു ശശിധരൻ കർത്തായ്ക്കു സമൻസ് അയച്ചത്.

ആദായനികുതി വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസും (എസ്എഫ്ഐഒ) അന്വേഷിക്കുന്നുണ്ട്. ഇ.ഡി ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലാണു കേസന്വേഷണം നടക്കുന്നത്. സിഎംആർഎൽ ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്.സുരേഷ്കുമാർ, ചീഫ് ജനറൽ മാനേജർ പി.സുരേഷ്കുമാർ, സീനിയർ മാനേജർ എൻ.സി.ചന്ദ്രശേഖരൻ, സീനിയർ ഓഫിസർ അഞ്ജു റെയ്ച്ചൽ കുരുവിള, കാഷ്യർ വാസുദേവൻ എന്നിവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. 

എക്സാലോജിക്കിനു പണം നൽകിയതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെക്കാൾ വിവരങ്ങൾ അറിയാവുന്നതു മാനേജിങ് ഡയറക്ടർ എസ്.എൻ.ശശിധരൻ കർത്തായ്ക്കാണെന്ന മൊഴിയാണ് ഉദ്യോഗസ്ഥർ ആവർത്തിക്കുന്നത്. സിഎംആർഎല്ലിന്റെ ഉന്നത ബന്ധം വ്യക്തമാക്കുന്ന മൊഴികളുടെ കൂട്ടത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർ മുൻപ് ശശിധരൻ കർത്തായെ വീട്ടിൽ സന്ദർശിച്ചിട്ടുണ്ടെന്ന സൂചനകളും ലഭിച്ചിട്ടുണ്ട്. ശശിധരൻ കർത്തായുടെ ചോദ്യം ചെയ്യൽ വീട്ടിൽ നടക്കുമ്പോൾ ഇ.ഡി കൊച്ചി ഓഫിസിൽ പി.സുരേഷ്കുമാർ, വാസുദേവൻ എന്നിവരെയും ചോദ്യം ചെയ്തു.

English Summary:

Enforcement questioning Sasidharan Kartha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com