ADVERTISEMENT

പാലക്കാട്∙ ബിജെപിയുടെ ആഭ്യന്തര ശത്രുക്കൾ ന്യൂനപക്ഷവും കമ്മ്യൂണിസ്റ്റുകളുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മതരാഷ്ട്രമാണ് ബിജെപിയുടെ അജന്‍ഡയെന്നും മോദിയുടെ വാഗ്ദാനങ്ങൾ ജനങ്ങൾ വിശ്വസിക്കില്ലെന്നും പിണറായി വിജയൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പട്ടാമ്പിയിൽ നടന്ന എൽഡിഎഫ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘ആർഎസ്എസ് അജന്‍ഡയാണ് രാജ്യത്ത് ബിജെപി നടത്തുന്നത്. രാജ്യത്തെ മൂല്യങ്ങളെല്ലാം തകർക്കുകയാണ്. മുസ്‌ലിംകൾക്കു പൗരത്വം നിഷേധിക്കാൻ കൊണ്ടുവന്ന നിയമമാണ് സിഎഎ. അമേരിക്ക അടക്കമുള്ള അനേകം ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും സിഎഎയിൽ ഇന്ത്യയുടെ നടപടിയെ അപലപിച്ചു. സിഎഎക്കെതിരായ സമരത്തിൽ അറസ്റ്റു ചെയ്യപ്പെട്ട ഏതെങ്കിലും കോൺഗ്രസുകാരുണ്ടോ? കുറ്റപത്രത്തിൽ സീതാറാം യെച്ചൂരിയുടെ പേരുണ്ട്. ഏതെങ്കിലും കോൺഗ്രസുകാരന്റെ പേരുണ്ടോ? കോൺഗ്രസിനെ വിമർശിക്കുന്നതിൽ രാഹുലിന് പരാതിയുണ്ട്. സ്വന്തം ആളുകൾ പ്രക്ഷോഭത്തിലുണ്ടായിരുന്നുവെന്ന് രാഹുലിനു പറയാനാകുമോ? സിഎഎയെപ്പറ്റി രാഹുൽ ഒരക്ഷരം സംസാരിച്ചിട്ടില്ല. കോൺഗ്രസിന്റെ ധർമ്മം സംഘപരിവാറിനൊപ്പം നിൽക്കലാണോ? മതനിരപേക്ഷമെന്ന് പറയുന്ന കോൺഗ്രസിനു എന്തുകൊണ്ടാണ് സംഘപരിവാർ മനസിനോട് യോജിപ്പ്?’’–മുഖ്യമന്ത്രി പറഞ്ഞു.

കോൺഗ്രസ് കേന്ദ്ര നേത‌‍ൃത്വത്തിന്റെ നിർദ്ദേശത്തിന്റെ ഭാഗമായാണ് കേരളത്തിലെ കോൺഗ്രസ് സിഎഎയ്ക്കെതിരായ സമരത്തിൽ നിന്നും പിൻവാങ്ങാൻ കാരണമെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതല്ല കാരണമെങ്കിൽ അല്ലെന്ന് പറയണം. യുഡിഎഫിലെ 18 അംഗങ്ങളെ കഴിഞ്ഞതവണ തിരഞ്ഞെടുത്ത വോട്ടർമാർക്ക് കഴിഞ്ഞ അഞ്ചു വർഷം വിവിധ ഘട്ടങ്ങളിൽ മനോവേദനയുണ്ടായി. പാർലമെന്റിൽ കേരളത്തിന്റെ ശബ്ദം ഇല്ലാതായി. 18 അംഗ സംഘം പലപ്പോഴും സംഘപരിവാറിനൊപ്പമാണ് നിന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

English Summary:

Pinarayi Vijayan against BJP and Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com