ADVERTISEMENT

പാലക്കാട്∙ കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനിന്റെ പരീക്ഷണ ഓട്ടം നടത്തി.  ബെംഗളൂരു–കോയമ്പത്തൂർ ഉദയ് ഡബിൾ ഡെക്കർ സൂപ്പർ ഫാസ്റ്റ് ട്രെയിൻ പാലക്കാട്ടേക്കു നീട്ടുന്നതിനു മുന്നോടിയായാണു പൊള്ളാച്ചി – പാലക്കാട് റൂട്ടിൽ പരീക്ഷണ ഓട്ടം നടത്തിയത്. വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണു ലക്ഷ്യം.

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി എത്തിയ ഉദയ് ഡബിൾ ഡെക്കർ ട്രെയിൻ
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി എത്തിയ ഉദയ് ഡബിൾ ഡെക്കർ ട്രെയിൻ

രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിൻ 11.05നു പാലക്കാട് ജംക്​ഷൻ റെയിൽവേ സ്റ്റേഷനിലെത്തി. 11.25നു പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിൽ എത്തിയ ട്രെയിൻ  11.50നു പാലക്കാട് ജംക്​ഷനിൽ മടങ്ങിയെത്തി.  ഇവിടെ നിന്നു 12നു പുറപ്പെട്ടു 2.30നു കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. റെയില്‍വേയുടെ ഉദയ് എക്‌സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എസി ചെയര്‍ കാര്‍ ട്രെയിനാണിത്. 

ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി എത്തിയ ഉദയ് ഡബിൾ ഡെക്കർ ട്രെയിൻ
പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി എത്തിയ ഉദയ് ഡബിൾ ഡെക്കർ ട്രെയിൻ
English Summary:

Trial run of Kerala's first double decker train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com