വയനാട്ടിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു; കോഴിക്കോട്ട് മെഡിക്കൽ വിദ്യാർഥിനിയായ 24കാരിക്ക് ദാരുണാന്ത്യം
Mail This Article
×
കൽപറ്റ∙ വയനാട്ടിൽ വാഹനാപകടത്തിൽ മഞ്ചേരി സ്വദേശിനിയായ വിദ്യാർഥിനി മരിച്ചു. മഞ്ചേരി കിഴക്കേത്തല ഓവുങ്ങൽ മുഹമ്മദ് അബ്ദുൽ സലാമിന്റെ മകൾ ഫാത്തിമ തസ്‌കിയ (24) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് മെഡിക്കൽ വിദ്യാർഥിയാണു തസ്‌കിയ. സാരമായി പരുക്കേറ്റ സഹയാത്രികയായ അജ്മിയ എന്ന വിദ്യാർഥിനിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി.
പിണങ്ങോടുനിന്നും പൊഴുതന ആറാം മൈലിലേക്കു പോകുന്ന പന്നിയാർ റോഡിലെ വളവിൽ രാത്രി 10 മണിയോടെ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ടു റോഡിൽനിന്നു താഴ്ചയിലേക്കു മറിഞ്ഞാണ് അപകടമുണ്ടായത്.
English Summary:
Kozhikode Medical Student Fathima Taskia Dies in Wayanad Mishap
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.