ADVERTISEMENT

കൊട്ടാരക്കര ∙ മാതൃസഹോദരിയുടെ മകളെ വെട്ടിപ്പരുക്കേൽപിച്ച ആൾ തൂങ്ങി മരിച്ച നിലയിൽ. അമ്പലപ്പുറം പൂവൻപൊയ്കയിൽ നിരപ്പിൽ പുത്തൻവീട്ടിൽ രാജു (50) ആണ് അമ്പലപ്പുറം നിഷ ഭവനിൽ നിഷയെ (39) ആക്രമിച്ചത്. നിഷ അപകടനില തരണം ചെയ്തു. ഇന്നലെ രാവിലെ എട്ടരയോടെ രാജുവിന്റെ വീടിന്റെ പരിസരത്താണു സംഭവം.

കൊട്ടാരക്കരയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണു നിഷ. ജോലിക്കു പോകാനായി റോഡിലൂടെ നടന്നുപോകുമ്പോൾ വെട്ടുകത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. തുടർന്ന് സ്വന്തം വീട്ടിലേക്കു രാജു ഓടിക്കയറി.

നിഷ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബപ്രശ്നം ആണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരക്കര പൊലീസ് നിയമനടപടികൾ സ്വീകരിച്ചു.

English Summary:

Man Attacks Mother's Niece, Commits Suicide Post Assault

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com