ADVERTISEMENT

കോട്ടയം ∙ കേരള കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും പിളർപ്പ്. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവച്ച  സജി മഞ്ഞക്കടമ്പിൽ പുതിയ പാർട്ടി രൂപീകരിക്കും. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് എന്നാണ് പുതിയ പാർട്ടിയുടെ പേര്. എൻഡിഎയ്ക്ക് പിന്തുണ നൽകുമെന്നും സജി അറിയിച്ചു. കോട്ടയത്ത് കൺവൻഷൻ വിളിച്ചു ചേർത്താണ് സജിയുടെ പ്രഖ്യാപനം. 

മുന്നണികളിൽനിന്ന് ക്ഷണമുള്ളതായി നേരത്തേതന്നെ സജി അറിയിച്ചിരുന്നു. മോൻസ് ജോസഫ് എംഎൽഎയുടെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ചാണ് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സ്ഥാനവും യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനവും സജി രാജിവെച്ചത്. പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നതായും സജി അന്നു പറഞ്ഞിരുന്നു. 

English Summary:

Saji Manjakadampil to NDA,will support Tushar Vellapalli

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com