ADVERTISEMENT

മലപ്പുറം∙ വണ്ടൂരിൽ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ കൊടി വീശിയതുമായി ബന്ധപ്പെട്ട് എംഎസ്എഫ്–കെഎസ്‌യു പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. എ.പി. അനിൽ കുമാർ എംഎൽഎ അടക്കം പങ്കെടുത്ത യോഗത്തിനു ശേഷം നടന്ന സംഗീതനിശയിൽ എംഎസ്എഫ് പ്രവർത്തകർ മുസ്‌ലിം ലീഗിന്റെയും എംഎസ്എഫിന്റെയും കൊടി വീശിയത് കെഎസ്‌യു പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷം ആരംഭിച്ചത്. 

പരിപാടിക്ക് കൊടി ഉപയോഗിക്കേണ്ടതില്ലെന്ന ധാരണ എംഎസ്എഫ് പ്രവർത്തകർ ലംഘിച്ചെന്നാണ് കെഎസ്‌യു പറയുന്നത്. കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ മുതിർന്ന നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കുകയായിരുന്നു. ഇരുപാർട്ടികളുടെയും സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പങ്കെടുത്ത യോഗത്തിനു ശേഷമായിരുന്നു സംഘർഷം.

അതേസമയം, ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷത്തെ കൊടിയുടെ പേരിലുള്ള തർക്കമായി ചിത്രീകരിക്കുകയാണെന്നാണ് സംഘാടകർ പറയുന്നത്. 

English Summary:

Clash between MSF-KSU activists over flag hoisting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com