ADVERTISEMENT

കൊല്ലം∙ സാധാരണ ആർഎസ്എസുകാരന്റെ നിലപാടിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വർണക്കടത്തു കേസിൽ പ്രധാന പ്രതി പ്രധാനമന്ത്രിയാണ്. കേന്ദ്ര നേതൃത്വത്തിലാണ് വിമാനത്താവളങ്ങളിലൂടെയുള്ള സ്വർണക്കടത്തുകൾ നടക്കുന്നതെന്നും കൊല്ലം പ്രസ് ക്ലബ് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് അഭിമുഖത്തിൽ ഗോവിന്ദൻ പറഞ്ഞു.  

മുഖ്യമന്ത്രി പിണറായി വിജയനെ എന്തിന്റെ പേരിൽ അറസ്റ്റ് ചെയ്യണമെന്നാണ് രാഹുൽ ഗാന്ധി പറയുന്നത്? ഇന്ത്യ മുന്നണിയെ പിന്നിൽനിന്നു കുത്തുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. ഇലക്ടറൽ ബോണ്ട് വിഷയത്തിൽ വിവസ്ത്രയായത് ബിജെപിയാണ്. ബോണ്ട് സിപിഎം വാങ്ങിയെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആരോപണം. ശുദ്ധ അസംബന്ധമാണ് ആരോപിക്കുന്നത്. തെളിവുകൾ ഹാജരാക്കിയാൽ സതീശൻ എന്തുപണി പറഞ്ഞാലും അതുചെയ്യാം. കോൺഗ്രസുകാരനായ ഒരു വ്യവസായി 170 കോടി രൂപയാണ് ബിജെപിക്ക് ഇലക്ട്രറൽ ബോണ്ട് വാങ്ങി നൽകിയത്. 

കേന്ദ്ര ഏജൻസികളായ ഇ.ഡി, ആദായനികുതി വകുപ്പ് തുടങ്ങിയവയിലെ ഉദ്യോഗസ്ഥർ കേന്ദ്ര സർക്കാരിന്റെ ഗുണ്ടകളെപോലെയാണ് പെരുമാറുന്നത്. തെലങ്കാനയിൽ ക്രിസ്ത്യൻ സ്കൂൾ തകർത്തപ്പോൾ അവിടെയുള്ള കോൺഗ്രസ് സർക്കാർ നോക്കിനിന്നു. ആക്രമിച്ചവർക്ക് എതിരെ കേസെടുക്കാതെ  മലയാളികൾ ഉൾപ്പെടുന്ന സ്കൂൾ മാനേജ്മെന്റിന് എതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. തൃശൂർ പൂരവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് നടപടികളിൽ കൂടുതൽ അന്വേഷണം നടത്തും. വീഴ്ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കും. വിശ്വാസികളുടെ സംരക്ഷണത്തിന് ഏറ്റവും മുന്നിൽ സിപിഎം ഉണ്ടാകും. 

തിരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികൾക്ക് എതിരെ സമുഹമാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തുന്നത് തെറ്റായ സമീപനമാണ്. ആർക്ക് എതിരെയായാലും അതു തെറ്റാണ്, അതിനെ അപലപിക്കുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ യുഡിഎഫ് പ്രചാരണത്തിൽ മുസ്‍ലീം ലീഗ് കൊടി ഉയർന്നപ്പോൾ അത് പാക്കിസ്ഥാൻ കൊടിയാണെന്നു ബിജെപി പ്രചാരണം നടത്തി. എന്നാല്‍, തങ്ങളുടെ ഘടകകക്ഷിയുടെ കൊടിയാണെന്നു പറയാൻ ബിജെപി പേടിയുള്ള കോൺഗ്രസ് തയാറായില്ല. 

English Summary:

MV Govindan against PM Narendra Modi and Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com