ADVERTISEMENT

കണ്ണൂർ∙ കെ.സുധാകരൻ ബിജെപിയിലേക്കുള്ള യാത്രയിലാണെന്ന് ജനങ്ങൾ ഉറച്ചുവിശ്വസിക്കുന്നതായി കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ‌. കോൺഗ്രസ് സ്വീകരിക്കുന്ന സമീപനങ്ങൾ മതനിരപേക്ഷ മനസുകളിൽ എതിർപ്പ് ക്ഷണിച്ചുവരുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കണ്ണൂർ സ്റ്റേഡ‍ിയത്തിൽ നടന്ന രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പച്ച പതാകയുമായി വന്ന പ്രവർത്തകനെ കോൺഗ്രസ് വേദിയിൽനിന്നും പുറത്താക്കിയത് മുസ്‍ലിം ലീഗിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ലീഗിന്റെ പതാക കണ്ടതും കോൺഗ്രസുകാർ രോഷാകുലരായെന്ന് ജയരാജൻ ആരോപിച്ചു.

കെ.സുധാകരൻ ലീഗിനെതിരെ നേരത്തെ നടത്തിയ പരാമർശങ്ങൾ ഇപ്പോൾ‌ ചർച്ചയാകുന്നുണ്ടെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. മാറ്റം വേണമെന്നാണ് കണ്ണൂരിലെ ജനം ആഗ്രഹിക്കുന്നത്. പാനൂർ ബോംബ് സ്ഫോടനം പ്രചാരണ വിഷയമാക്കുന്നത് യുഡിഎഫ് തന്നെ ഉപേക്ഷിച്ചു. വ്യക്തി വിരോധം, സംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്നിവയാണ് പാനൂരിൽ ബോംബ് സ്ഫോടനമുണ്ടാകാൻ കാരണം. അതിനെ രാഷ്ട്രീയമാക്കുന്നത് ഹീനമാണ്.

പാനൂർ ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട പ്രചാരണം ഏൽക്കില്ലെന്നു കണ്ടപ്പോഴാണ് കെ.കെ. ശൈലജയ്ക്കെതിരെ അശ്ലീല പ്രചാരണവുമായി യുഡിഎഫ് രംഗത്തിറങ്ങിയത്. യൂത്ത് കോൺഗ്രസിന്റെ ദേശീയ കോഓഡിനേറ്ററാണ് ശൈലജയ്‌ക്കെതിരായ അശ്ലീല പ്രചാരണത്തിനു പിന്നിലെന്നും ജയരാജൻ പറഞ്ഞു.

കഴിഞ്ഞ 5 വർഷം സുധാകരൻ കണ്ണൂരിലെ വികസനപ്രവർത്തനങ്ങൾക്ക് അവധി നൽകുകയാണ് ചെയ്തതെന്നും ജയരാജൻ ആരോപിച്ചു. 2004ലെ ജനവിധി ഇത്തവണ കേരളമാകെയുണ്ടാകുമെന്നും ജയരാജൻ പറഞ്ഞു.

English Summary:

MV Jayarajan against K Sudhakran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com