ADVERTISEMENT

ഗൂഡല്ലൂർ (തമിഴ്നാട്)∙ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീക്ക് ഗുരുതര പരുക്ക്. കോട്ടയം കാഞ്ഞിരപ്പള്ളി ഈറ്റക്കുഴിയിൽ തങ്കമ്മ (65) യ്ക്കാണ് പരുക്കേറ്റത്. ഊട്ടിയിൽ വിനോദയാത്രയ്‌ക്ക് എത്തിയപ്പോഴായിരുന്നു സംഭവം. തലയ്ക്കും വാരിയെല്ലിനും പരുക്കേറ്റ ഇവരെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ശനിയാഴ്ച രാവിലെ തൊറപ്പള്ളിയിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. കോട്ടയത്തു നിന്നും മൈസൂരുവിലേക്ക് പോകുന്ന  വിനോദയാത്ര സംഘത്തിലെ അംഗമാണ് ഇവർ. രാവിലെ 5.30 ന് പ്രഭാതകൃത്യത്തിനായി കൂടെയുള്ളവർക്കൊപ്പംപോയി തിരിച്ചു വരുമ്പോഴാണ് ബസിനു പിറകിൽ മറഞ്ഞിരുന്ന കാട്ടാന ആക്രമിച്ചത്.

പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണ്. നഗരത്തിൽ കാട്ടാന ഇറങ്ങിയിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്ന പരാതിയും ശക്തമാണ്.

English Summary:

Woman Suffers Wild Elephant Attack on Excursion Near Ooty

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com