Activate your premium subscription today
തിരുവനന്തപുരം∙ ബത്തേരിക്കു പിന്നാലെ പാലോടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ മധ്യവയസ്കനെയാണ് കാട്ടാന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. വെന്‍കൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടില്‍ ബാബു(54)വിന്റെ മൃതദേഹമാണ് തിങ്കളാഴ്ച രാത്രി ആറുമണിയോടെ പരിസരവാസികള്‍ കണ്ടെത്തിയത്.
ബത്തേരി∙ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. തമിഴ്നാട് അതിർത്തിയാണ് നൂൽപ്പുഴ. തമിഴ്നാട്ടിലെ വെള്ളരി കവലയിൽ നിന്നു വരുമ്പോൾ വയലിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ആക്രമണ സമയത്ത് കാണാതായ ഭാര്യ ചന്ദ്രികയെ കണ്ടെത്തി നൂൽപ്പുഴ പൊലീസ് സ്റ്റേഷനിലെത്തിച്ചു.
മുണ്ടക്കയം ഇൗസ്റ്റ് ∙ ഒടുവിൽ ഭയന്നതു സംഭവിച്ചു. നാട്ടിലിറങ്ങിയ കാട്ടാനയുടെ ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടമായി. ഇനിയെങ്കിലും ജനങ്ങളുടെ സുരക്ഷയ്ക്കായി നടപടി സ്വീകരിക്കുമോ എന്ന് മലയോര അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ ചോദിക്കുന്നു. നെല്ലിവിള ഇസ്മായിലിന്റെ ഭാര്യ സോഫിയ (45) ആണ് ഇന്നലെ വൈകിട്ട് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
പെരുവന്താനം (ഇടുക്കി)∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സോഫിയ ഇസ്മയിലിന്റെ (45) കുടുംബത്തിന് സഹായം നൽകുമെന്ന് ജില്ലാ കലക്ടർ വി. വിഗ്നേശ്വരി. സോഫിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകും. ഇന്നു തന്നെ ധനസഹായം നൽകുമെന്ന് കലക്ടർ ഉറപ്പു നൽകി. സോഫിയയുടെ മകൾക്ക് ജോലി നൽകുന്നതിന് ശുപാർശ ചെയ്യുമെന്നും കലക്ടർ അറിയിച്ചു. കാട്ടാനയുടെ ഭീഷണിയിൽ കഴിയുന്ന മൂന്നു കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ഉറപ്പുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം മാറ്റാൻ ധാരണയായി.
ബത്തേരി∙ മുത്തങ്ങ-ബന്ദിപ്പുർ വനപാതയിൽ ചരക്ക് വാഹനത്തിൽനിന്ന് സാധാനങ്ങൾ വലിച്ച് പുറത്തിട്ട് കാട്ടുകൊമ്പൻ. ദേശീയപാത 766ൽ കർണാടക വനമേഖലയിലാണ് സംഭവം. പിക്കപ്പ് ജീപ്പിൽ നിന്നും സാധനങ്ങൾ വലിച്ചു പുറത്തിടുന്ന ദൃശ്യം ഇതുവഴി വന്ന മറ്റൊരു ലോറി ഡ്രൈവറായ ജാഫർ പകർത്തി.
പെരുവന്താനം (ഇടുക്കി)∙ കാട്ടാനയുടെ ആക്രമണത്തിൽ വീട്ടമ്മ കൊല്ലപ്പെട്ടു. ഇടുക്കി മതംബ കൊമ്പൻപാറയിലാണ് സംഭവം. ഇസ്മയിലിന്റെ ഭാര്യ സോഫിയ( 45) ആണ് മരിച്ചത്.
മനുഷ്യനുമായി വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന മൃഗങ്ങളിൽ ഉൾപ്പെടുന്നവയാണ് ആന. പാപ്പാനുമായുള്ള ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ നിരവധി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തിൽ ഏറെ വേദനിപ്പിക്കുന്ന കാഴ്ചകളുമുണ്ട്.
കൽപറ്റ ∙ തലപ്പുഴയിൽ കടുവകൾ ജനവാസ മേഖലയിൽ എത്തിയതായി സ്ഥിരീകരണം. പ്രദേശത്ത് കണ്ടെത്തിയ കാൽപ്പാടുകൾ കടുവയുടേതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. വാഴത്തോട്ടത്തിൽ കടുവയെയും രണ്ടു കുട്ടികളെയും കണ്ടതായി പ്രദേശവാസികൾ പറഞ്ഞു.
മലയോര മേഖലയിൽ വന്യമൃഗ ആക്രമണം രൂക്ഷമായിരിക്കെ ബജറ്റിൽ അനുവദിച്ച തുക തീർത്തും അപര്യാപ്തമെന്ന് ആക്ഷേപം. 50 കോടി രൂപ അധികം പ്രഖ്യാപിച്ചെങ്കിലും ഒന്നിനും തികയില്ലെന്നാണ് കിഫ (കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) പറയുന്നത്. വനംവന്യജീവി മേഖലയ്ക്ക് 2025–26 വർഷത്തേക്ക് 305.61 കോടി രൂപ ബജറ്റിൽ വകയിരുത്തിയെന്നാണ് മന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞത്.
മറയൂർ ∙ ഇടുക്കി ജില്ലയിലെ ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ കാട്ടുതീ പടരാതിരിക്കാനുള്ള ഫയർലൈൻ തെളിക്കാൻ പോയ തൊഴിലാളികളിലൊരാൾ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു. ചമ്പക്കാട് കുടി സ്വദേശി വിമലൻ (57) ആണു മരിച്ചത്. ഇന്നലെ രാവിലെ 9നു കള്ളിക്കാട് ഭാഗത്താണു സംഭവം.
തിരുവനന്തപുരം∙ കേരളത്തില്‍ വനംവകുപ്പിന്റെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിച്ചിരിക്കുന്ന ടണ്‍കണക്കിന് ആനക്കൊമ്പ് 2023ലെ നിയമപ്രകാരം കത്തിച്ചു നശിപ്പിക്കണമെന്ന കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രമോദ്
ഇടുക്കി ∙ മറയൂരിൽ കാട്ടാനയാക്രമണത്തിൽ ഒരു മരണം. ആദിവാസി വിഭാഗത്തിൽപ്പെട്ട ചമ്പക്കാട്ടിൽ വിമൽ (57) ആണ് മരിച്ചത്. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ വച്ചായിരുന്നു ആക്രമണം. ഫയർ ലൈൻ ഇടാൻ പോയപ്പോഴായിരുന്നു ആക്രമണമുണ്ടായത്.
കോഴിക്കോട് ∙ മനുഷ്യ–വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതും ഇരകൾക്കുള്ള നഷ്ടപരിഹാരം നൽകുന്നതും വനം വകുപ്പിന്റെ മാത്രം ബാധ്യതയാകുന്നത് അവസാനിക്കുന്നു. റവന്യു– കൃഷി– തദ്ദേശ– മൃഗസംരക്ഷണ വകുപ്പുകളെ കൂടി സംയോജിപ്പിച്ചു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വഴി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഇതോടൊപ്പം നഷ്ടപരിഹാര തുക വർധിപ്പിക്കാൻ വനം വകുപ്പ് ശുപാർശ ചെയ്തെങ്കിലും ധനവകുപ്പിന്റെ അന്തിമ അംഗീകാരം ലഭിച്ചിട്ടില്ല.
കട്ടപ്പന ∙ വന്യജീവി ആക്രമണങ്ങൾ തടയാൻ, കാടും നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ അതതു സ്ഥലത്തെ സാഹചര്യങ്ങൾ പരിഗണിച്ചു യോജ്യമായ വീതിയിൽ കാടുതെളിക്കൽ (വിസ്ത ക്ലിയറൻസ്) നടത്തുമെന്നു മന്ത്രി എ.കെ.ശശീന്ദ്രൻ. മലയാള മനോരമ കർഷകശ്രീ മാസികയുടെ 30–ാം വാർഷികത്തോടനുബന്ധിച്ചു നടത്തുന്ന കർഷകസഭയിലെ ഓപ്പൺ ഫോറത്തിലാണു മന്ത്രിയുടെ പ്രഖ്യാപനം. 100 മീറ്റർ വരെ വിസ്ത ക്ലിയറൻസ് വേണമെന്ന കർഷകരുടെ ആവശ്യത്തോടു പ്രതികരിക്കുകായിരുന്നു അദ്ദേഹം.
കോയമ്പത്തൂർ ∙ വാൽപാറയിൽ ബൈക്ക് റൈഡിങ്ങിനായെത്തിയ ജർമൻ സ്വദേശി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മൈക്കിൾ (76) ആണു കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് 6.30നു വാൽപാറ റേഞ്ച് ഹൈവേയിൽ ടൈഗർ വാലിയിലായിരുന്നു സംഭവം.
തൃശൂർ∙ തൃശൂർ എളവള്ളിയിൽ ഇടഞ്ഞ ആന പാപ്പാൻ ഉൾപ്പെടെ രണ്ടുപേരെ കുത്തിപ്പരുക്കേൽപ്പിച്ചു. കുളിപ്പിക്കുന്നതിനിടെ ഇടഞ്ഞ ആന ആദ്യം പാപ്പാനെയും പിന്നീട് വഴിയിൽ കണ്ട മറ്റൊരാളെയും കുത്തുകയായിരുന്നു. ഇതിൽ വഴിയാത്രക്കാരന്റെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. ആനയെ ഇപ്പോഴും തളച്ചിട്ടില്ല.
മുണ്ടക്കയം ∙ 2026ൽ യുഡിഎഫ് സർക്കാർ കൊടുങ്കാറ്റു പോലെ തിരികെ വരുമെന്നും വനം സംബന്ധിച്ച പ്രശ്നങ്ങൾക്ക് ആയിരിക്കും പ്രഥമ പരിഗണനയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോട്ടയം ജില്ലയിൽ പ്രവേശിച്ച മലയോര സമര പ്രചാരണ യാത്രയ്ക്കു മുണ്ടക്കയത്തു നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബത്തേരി∙ എൻ.എം.വിജയന്റെ കുടുംബത്തോടൊപ്പം കോൺഗ്രസ് നിൽക്കുമെന്നും പ്രശ്നങ്ങൾ പരിഹരിക്കുമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആത്മഹത്യ ചെയ്ത മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയന്റെ കുടുംബത്തെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ∙ വയനാട്ടിലെ കടുവ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് ‘മിഷൻ എഫ്എഫ്ഡബ്ല്യു’ (ഫുഡ്, ഫോഡർ ആൻഡ് വാട്ടർ) നടപ്പാക്കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ. വന്യജീവികൾ ജനവാസ മേഖലകളിലേക്ക് പ്രവേശിക്കുന്നത് തടയുകയാണ് ലക്ഷ്യം. ഇവയ്ക്കു കാടിനുള്ളിൽ ഭക്ഷണവും ജലവും ഉറപ്പാക്കും.
പീരുമേട് ∙ സ്കൂളിനു മുന്നിൽ ബസ് കാത്തുനിന്ന വിദ്യാർഥികളെ കാട്ടാന ഓടിച്ച സ്ഥലത്തു വീണ്ടും കാട്ടാന ഇറങ്ങി. കോട്ടയം – കുമളി റോഡിൽ പീരുമേട് മരിയഗിരി ഇഎംഎച്ച്എസ്എസിന്റെ മുന്നിൽ ഇന്നലെ രാത്രി 9.30ന് ആണു വീണ്ടും ആന ഇറങ്ങിയത്. ഈ സമയം വന്ന ഇതുവഴി വന്ന ലോറി ഡ്രൈവർ കാട്ടാനയെ കണ്ടു വാഹനം പിന്നോട്ടെടുത്തു. റോഡ് മുറിച്ചു കടന്ന ആന തട്ടാത്തിക്കാനത്തെ ജനവാസകേന്ദ്രത്തിലേക്ക് ഇറങ്ങിയത് ആശങ്ക പരത്തിയിട്ടുണ്ട്. ബസ് കാത്ത് നിന്ന വിദ്യാർഥികളെ കാട്ടാന വിരട്ടിയോടിച്ചതു രണ്ടുമാസം മുൻപാണ്.
ബത്തേരി ∙ മാനന്തവാടി എടയൂർ കുന്നിലെ ജനവാസ കേന്ദ്രത്തിൽനിന്നു ശരീരം നിറയെ മുറിവുകളും ചതവുകളുമായി മുത്തങ്ങ ആനപന്തിയിൽ രണ്ടാഴ്ച മുൻപ് ചികിത്സയ്ക്കെത്തിച്ച ഒരു വയസ്സുള്ള കുട്ടിക്കൊമ്പൻ ചെരിഞ്ഞു. കഴിഞ്ഞ 13ന് മുത്തങ്ങയിലെത്തിയ കുട്ടിക്കൊമ്പൻ സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി അവശനിലയിലായത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ ചെരിഞ്ഞു. പോസ്റ്റ്മോർട്ടം നടത്തി ജഡം വയനാട് വന്യജീവി സങ്കേതത്തിൽ സംസ്കരിച്ചു.
സർക്കാരും വനംവകുപ്പും ആശ്വാസത്തെക്കുറിച്ചു പറയുമ്പോഴും ജനങ്ങൾക്ക് ആശ്വസിക്കാനാവുന്നില്ല. തീർച്ചയായും ഇപ്പോൾ ചത്തതു വയനാട്ടിലെ അവസാനത്തെ നരഭോജിക്കടുവയല്ലല്ലോ.
40 വർഷം മുൻപ് വയനാട്ടിലെ നാട്ടുമ്പുറങ്ങളിൽ ആരെങ്കിലും കടുവയെ കണ്ടെന്നു പറഞ്ഞാൽ വിശ്വസിക്കില്ലായിരുന്നു. വല്ലപ്പോഴും വഴിതെറ്റിയെങ്ങാനും ഒരു കാട്ടാനയോ കാട്ടുപന്നിയോ കാട്ടുപോത്തോ ഗ്രാമങ്ങളിൽ എത്തിയാലായി. എന്നാലിപ്പോൾ നാട്ടിലേക്കു കടുവയിറങ്ങുന്നത് സാധാരണമായി. വയനാട്ടിലെ പ്രധാന പട്ടണങ്ങളിൽപോലും ആനയും കാട്ടുപോത്തും എത്തുന്നതു പതിവായി. ഇപ്പോൾ വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുടെ ജീവിതം ഭീതിയിലാണ്. കടുവയും പുലിയും ആനയുമൊക്കെ ഏതു നിമിഷവും മുന്നിലെത്താം. കാട്ടാനയാക്രമണത്തിൽ മനുഷ്യൻ കൊല്ലപ്പെടുന്നതും ഇരുട്ടിന്റെ മറവിലെത്തി കടുവ വളർത്തുമൃഗങ്ങളെ കടിച്ചെടുത്തു മടങ്ങുന്നതും അസാധാരണ വാർത്തകളല്ലാതായി. ഒടുവിലൊരു നരഭോജിക്കടുവയും പ്രത്യക്ഷപ്പെട്ടു. അതു ചത്തെങ്കിലും ഒരു സ്ത്രീയെ കൊന്നുതിന്നതിന്റെ ഭീതി ഇപ്പോഴും നാട്ടുകാരിലുണ്ട്. മനുഷ്യജീവിതം ദുസ്സഹമാക്കുന്ന തരത്തിൽ വന്യമൃഗങ്ങൾ നാട്ടിലിറങ്ങുന്നതിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിന് പല ഉത്തരവുമുണ്ട്. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ എത്തിയ വനംമന്ത്രി എ.കെ.ശശീന്ദ്രൻ ഒരു പ്രസ്താവന നടത്തിയിരുന്നു. ‘‘വന്യജീവി സ്നേഹിതൻമാർ കോടതിയിൽ പോയിപ്പോയാണ് നമ്മൾ ഈ സ്ഥിതിയിലെത്തിയത്. പന്നിയെ കൊല്ലണമെങ്കിൽ ഗർഭിണിയാണോ എന്നു നോക്കണമെന്നു പറഞ്ഞതു കോടതിയാണ്. ഗർഭിണിയാണോ എന്നു നോക്കിയശഷം എങ്ങനെയാണ് പന്നിയെ വെടിവയ്ക്കുന്നത്?’’. വനസംരക്ഷണ നിയമങ്ങളോടും ചട്ടങ്ങളോടും വനംമന്ത്രിക്കു തന്നെ അമർഷം തോന്നിത്തുടങ്ങിയെങ്കിൽ അതിന്റെ ഇരകളായവരുടെ ഭയാശങ്കകൾ എത്രത്തോളം വലുതായിരിക്കും.
കൽപറ്റ∙ വന്യജീവി ആക്രമണം സങ്കീർണമായ പ്രശ്നമാണെന്നും എളുപ്പത്തിലുള്ള പരിഹാര മാർഗങ്ങളൊന്നും ഇക്കാര്യത്തിൽ ഇല്ലെന്നും പ്രിയങ്ക ഗാന്ധി എംപി. കലക്ടറേറ്റിൽ ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അവർ. വയനാട്ടിലെ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉദ്യോസ്ഥരുമായി ചർച്ച ചെയ്തു. പല നടപടികളും ഇതിനകം തന്നെ എടുത്തിട്ടുണ്ടെന്നാണു മനസ്സിലാക്കുന്നതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ കുടുംബത്തെ സന്ദർശിച്ച് പ്രിയങ്ക ഗാന്ധി എംപി. ഉച്ചതിരിഞ്ഞ് 1.20നാണ് വീട്ടിലെത്തിയത്. അരമണിക്കൂറോളം കുടുംബത്തോടൊപ്പം ചെലവഴിച്ചു. വീടിന്റെ പണി പൂർത്തിയാക്കുന്നതിന് ആവശ്യമായ സഹായം എത്രയും പെട്ടന്ന് ചെയ്തുനൽകുമെന്ന് അവർ കുടുംബത്തെ അറിയിച്ചു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതകളെക്കുറിച്ചും ജോലി സംബന്ധമായ കാര്യങ്ങളും ചോദിച്ചറിഞ്ഞു. വന്യമൃഗ ശല്യം മൂലം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു.
വയനാട് കുറുക്കൻമൂലയിൽ വളർത്തു നായയെ വന്യജീവി ആക്രമിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് രാജുവിന്റെ വീട്ടിലെത്തി നായയെ ആക്രമിച്ചത്. ശബ്ദം കേട്ടു പുറത്തിറങ്ങിയ കുടുംബത്തിനു മുന്നിലൂടെ നായയെ കടിച്ച് ഓടി.
മാനന്തവാടി∙ മലയോരത്തെ ജനങ്ങളെ വിധിക്ക് വിട്ടുകൊടുക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പഞ്ചാരക്കൊല്ലിയിൽ കടുവ കൊന്ന രാധയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിധി എന്താണോ അതുപോലെ ആയിക്കോട്ടെ, ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്ന നിസ്സംഗതയാണ് സർക്കാരിനെന്നും സതീശൻ കുറ്റപ്പെടുത്തി.
കോയമ്പത്തൂർ∙ വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇ ടി ആര് എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം. ഇവിടെ 12 വീടുകള്‍ അടങ്ങിയ ലയം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.
തൃശൂര്‍∙ വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധികയ്ക്കു പരുക്കേറ്റു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യ്ക്കാണ് പരുക്കേറ്റത്. മാനമ്പിള്ളി ഫോറസ്റ്റ് റിസര്‍വിനു കീഴിലുള്ള ഇടിആര്‍ എസ്റ്റേറ്റില്‍ വച്ചായിരുന്നു സംഭവം. ഇവിടെ 12 വീടുകള്‍ അടങ്ങിയ ലയം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോള്‍ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തി കാല് ചവിട്ടി ഒടിച്ചുവെന്നാണു വിവരം.
ആടിനെപ്പോലും പിടിക്കാൻ ശേഷിയില്ലാത്തവിധം പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയ്ക്ക് പരുക്കേറ്റിരുന്നുവെന്ന് പ്രാഥമിക വിവരം. ഇന്ന് പുലർച്ചെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടത്. കഴുത്തിൽ ആഴത്തിലുള്ള മുറിവ് പ്രത്യക്ഷത്തിൽ തന്നെ കാണാമായിരുന്നുവെന്ന് നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ മനോരമ ഓൺലൈനോട് പറഞ്ഞു.
കൽപ്പറ്റ∙ പഞ്ചാരക്കൊല്ലിയിലെ നരഭോജിക്കടുവയെ ചത്ത നിലയിൽ കണ്ടെത്തി.പിലാക്കാവ് ഭാഗത്താണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. കടുവയുടെ ശരീരത്തിൽ പരുക്കുകളുണ്ട്. കഴുത്തിൽ ആഴത്തിലുള്ള 2 മുറിവുകളുണ്ട്. കടുവയുടെ കാൽപ്പാടുകൾ പരിശോധിച്ചു പോയപ്പോഴാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കടുവയെ ചത്ത നിലയിൽ കണ്ടെതെന്ന് വനം വകുപ്പ് മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കടുവയുടെ ജഡം ബേസ് ക്യാംപിലേക്ക് എത്തിച്ചു.
മാനന്തവാടി ∙ പഞ്ചാരക്കൊല്ലിയില്‍ യുവതിയെ ആക്രമിച്ചു കൊലപ്പെടുത്തിയ കടുവയെ നരഭോജിക്കടുവയായി പ്രഖ്യാപിച്ച് വെടിവയ്ക്കാന്‍ ഉത്തരവ് നല്‍കുമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടു കലക്ടറേറ്റില്‍ നടന്ന ഉന്നതതല യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘പട്രോളിങ്ങിനിടെ വനം വകുപ്പ് ജീവനക്കാരനെ കടുവ ആക്രമിച്ച സാഹചര്യവും പരിഗണിച്ചാണ് നരഭോജിക്കടുവയെ അനുയോജ്യമായ സാഹചര്യത്തില്‍ വെടിവയ്ക്കാന്‍ തീരുമാനിച്ചത്. അക്രമകാരിയായ വന്യമൃഗത്തെ വെടിവയ്ക്കാന്‍ ഉത്തരവിടുന്നത് കേരള ചരിത്രത്തിലെ ആദ്യ നടപടിയാണ്. തുടര്‍ച്ചയായി ഒരേ വന്യമൃഗം തന്നെ ആളുകളെ പുറകില്നിന്നും ആക്രമിച്ച് കൊല്ലപ്പെടുത്തിയ സാഹചര്യത്തിലാണിത്. വന്യജീവികളുടെ ആക്രമണത്തില്‍ മനുഷ്യനാശം സംഭവിക്കുന്ന നിരവധി സാഹചര്യങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.
കരുവഞ്ചാൽ (കണ്ണൂർ) ∙ മനുഷ്യന് ജീവിക്കാനുള്ള അവകാശത്തിനു മേലെയല്ല വന്യജീവി സംരക്ഷണ നിയമമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. വന്യജീവി ആക്രമണങ്ങൾക്കും കൃഷിമേഖലയിലെ തകർച്ചയ്ക്കും ബഫർസോൺ വിഷയത്തിനും പരിഹാരംതേടി യുഡിഎഫ് നടത്തുന്ന മലയോര സമരജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാനന്തവാടി∙ ‘കടുവയെ പിടിച്ചാൽ നമ്മളിനി എന്തു ചെയ്യും മല്ലയ്യാ’ എന്ന ചോദ്യമാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. നാട്ടിലിറങ്ങുന്ന കടുവകളെ എങ്ങനെയെങ്കിലും പിടികൂടാം. എന്നാൽ പിടിയിലാകുന്ന കടുവയെ എന്തുചെയ്യണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അറിയാത്തത്. ഓരോ ദിവസം കഴിയുന്തോറും കടുവയുെട ആക്രമണം വയനാട്ടിൽ കൂടുകയാണ്. പുൽപള്ളി അമരക്കുനിയിൽ രണ്ടാഴ്ചമുമ്പാണ് കടുവയെ പിടികൂടിയത്. ഈ കടുവയെ നിലവിൽ ബത്തേരിയിലെ പരിചരണ സംരക്ഷണ കേന്ദ്രത്തിൽ പാർപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ∙ മലയോര കർഷകർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ മലയോര സമര പ്രചാരണ യാത്രയ്ക്കു തുടക്കം. കണ്ണൂർ ഇരിക്കൂറിലെ കരുവഞ്ചാലിൽ നിന്നാണ് യാത്ര തുടങ്ങിയത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപി യാത്ര ഉദ്ഘാടനം ചെയ്തു. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
മക്കൾക്ക് അവസാനമായി കാണാൻ മുഖം പോലും ബാക്കിയുണ്ടായിരുന്നില്ല രാധയുടെ മൃതദേഹത്തിൽ. ശവപ്പെട്ടിക്ക് മുകളിൽ പതിപ്പിച്ച ഫോട്ടോയിൽ കെട്ടിപ്പിടിച്ചു മകൾ അനീഷ പൊട്ടിക്കരഞ്ഞപ്പോൾ കണ്ടുനിന്നവർ സങ്കടം അടക്കാൻ പാടുപെട്ടു. കടുവ കൊന്ന പഞ്ചാരക്കൊല്ലി തറാട്ട് ഉന്നതിയിലെ രാധയുടെ തല പൂർണമായും കടുവ ഭക്ഷിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് പതിനൊന്നരയോടെയാണ് മൃതദേഹം സംസ്കരിച്ചത്.
മാനന്തവാടി ∙ കടുവയെ വെടിവച്ച് കൊല്ലണമെന്ന ആവശ്യത്തിലുറച്ച് പഞ്ചാരക്കൊല്ലിയിലെ നാട്ടുകാർ. പ്രിയദർശിനി എസ്റ്റേറ്റ് ഓഫിസിനു മുന്നിലാണ് നാട്ടുകാരുടെ പ്രതിഷേധം. കടുവയെ പിടിക്കാൻ വനം വകുപ്പ് ആത്മാർഥമായി ശ്രമം നടത്തുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം. കടുവയെ പിടിക്കാൻ ഒരു കൂടു മാത്രമാണ് സ്ഥാപിച്ചത്. വനത്തിൽ കാര്യമായ തിരച്ചിൽ നടത്തുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചു.
ഗൂഡല്ലൂർ ∙ ദേവർഷോല മൂന്നാം ഡിവിഷനിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ജംഷീദ് (37) ആണ് കൊല്ലപ്പെട്ടത്. വീടിനു സമീപത്ത് എത്തിയ കാട്ടാനയെ തുരത്തുന്നതിനിടയിലാണ് അപകടമുണ്ടായത്. പുലർച്ചെ രണ്ടു മണിയോടെ ആയിരുന്നു അപകടം.
പാലക്കാട് ∙ കഞ്ചിക്കോട് വാധ്യാർചള്ളയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തിൽ കർഷകനു ഗുരുതര പരുക്ക്. വാധ്യാർചള്ളയിൽ രത്നത്തിന്റെ മകൻ വിജയനാണ് (41) പരുക്കേറ്റത്. കഴുത്തിനും ഇടുപ്പിനും ചവിട്ടേറ്റിട്ടുണ്ട്. പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. വിജയനും അച്ഛൻ രത്നവും ചേർന്ന് കൃഷിയിടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തെ അകറ്റാൻ ശ്രമിക്കുമ്പോഴാണ് തിരിച്ച് ആക്രമണമുണ്ടായത്.
കൽപറ്റ ∙ ജനവാസകേന്ദ്രങ്ങളിൽ ഉൾപ്പെടെ ജില്ലയിൽ എല്ലായിടത്തും കടുവകൾ വിലസുമ്പോഴും വയനാട്ടിൽ കടുവകൾ കുറയുന്നുവെന്ന നിലപാടിലാണു വനംവകുപ്പ്. കൃത്യമായ കണക്കെടുപ്പു നടത്തി വനത്തിന്റെ വാഹകശേഷി നിർണയിച്ച്, കൂടുതലുള്ള കടുവകളെ പുനരധിവസിപ്പിക്കുകയോ കാടിറങ്ങാതിരിക്കാൻ ഊർജിത നടപടിയെടുക്കുകയോ വേണമെന്ന ആവശ്യം ശക്തമായി ഉയരുമ്പോഴും അധികൃതർക്കു കേട്ട മട്ടില്ല. കേന്ദ്ര വനനിയമത്തിൽ മാറ്റം വരുത്തണമെന്നും മനുഷ്യജീവനു ഭീഷണിയായ മൃഗങ്ങളെ വകവരുത്താനുള്ള അധികാരം ജില്ലാ ഭരണകൂടം ഉപയോഗിക്കണമെന്നും കർഷകസംഘടനകൾ ആവശ്യപ്പെട്ടു തുടങ്ങിയിട്ടു കാലങ്ങളായി.
മാനന്തവാടി ∙ പകൽപോലും ഭയത്തിന്റെ കരിമ്പടം പുതച്ച് പുറത്തിറങ്ങേണ്ടി വരുന്ന അവസ്ഥയിൽ വനാതിർത്തി ഗ്രാമത്തിലെ ജനങ്ങൾ. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സ്ഥലങ്ങൾ വന്യമൃഗ ആക്രമണ ഭീഷണിയിലായിക്കൊണ്ടിരിക്കുകയാണ്. പഞ്ചാരക്കൊല്ലിയിൽ ഇതിനു മുൻപ് കടുവയെ കണ്ടിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വയനാട്ടിൽ പലയിടത്തും കടുവയിറങ്ങുന്നത് പതിവായിരിക്കുകയാണ്.
വെറ്റിലപ്പാറ (മലപ്പുറം) ∙ ജനവാസ മേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെ കാട്ടിലേക്കു തുറന്നു വിട്ടതിനു പിന്നാലെ വനംവകുപ്പ് കുങ്കിയാനകളെ എത്തിച്ചു തുടര്‍ നടപടികള്‍ ആരംഭിച്ചു. കാട്ടാനയെ കൊടും കാട്ടിലേക്കു തിരിച്ചയക്കണമെന്നുള്ള നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്നാണ് ഇന്നു രാവിലെ രണ്ടു കുങ്കിയാനകളെ വയനാട്ടില്‍നിന്നും എത്തിച്ചത്.
മാനന്തവാടി∙ കടുവയെ കൊന്നശേഷം ജഡം തങ്ങൾക്ക് കാണിച്ചു തരണമെന്ന ആവശ്യവുമായി തോട്ടം തൊഴിലാളികളായ സ്ത്രീകൾ. പഞ്ചാരക്കൊല്ലിയിൽ രാധയുടെ മൃതദേഹം സൂക്ഷിച്ച എസ്റ്റേറ്റ് ഓഫിസിന് മുന്നിൽ പ്രതിഷേധം നടത്തിയ സ്ത്രീകളാണ് കടുവയെ കൊന്ന് ജഡം കാണിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘‘ ഞങ്ങൾക്ക് ഇനിയും പണിക്ക് പോകേണ്ടതാണ്. വനംവകുപ്പ്, കടുവയെ ഒരു സ്ഥലത്തുനിന്നും പിടിച്ച് മറ്റൊരു സ്ഥലത്ത് വിടുകയാണ് പതിവ്. അതിന് അനുവദിക്കില്ല. ഉദ്യോഗസ്ഥരുടെ കുടുംബത്തിൽനിന്നു ആരെയും വന്യമൃഗം കൊന്നിട്ടില്ല. പോയത് സാധാര കൂലിപ്പണിക്കാരിയായ സ്ത്രീയാണ്. മനുഷ്യനേക്കാൾ വില മൃഗങ്ങൾക്കാണ് നൽകുന്നത്. മനുഷ്യനെ കൊന്ന് പകുതി തിന്നിട്ടാലും ഒരു കുഴപ്പവുമില്ല. രാധയുടെ മക്കൾക്ക് ഇന്ന് അമ്മയില്ലാതായി. ജീവൻ പണയം വച്ചാണ് എസ്റ്റേറ്റിൽ പണിയെടുക്കുന്നത്. നരഭോജിയെ കൊല്ലുകയല്ലാതെ യാതൊരു പരിഹാരവും ഇല്ല’’ – സ്ത്രീ തൊഴിലാളികൾ പറഞ്ഞു.
പൊള്ളാച്ചി ∙ ഗൂഡല്ലൂർ വനമേഖലയിൽനിന്നു പിടികൂടി ആനമല കടുവ സങ്കേതത്തിലെ ആന വളർത്തുകേന്ദ്രത്തിൽ പാർപ്പിച്ചിരുന്ന ബുള്ളറ്റ് രാജ എന്ന കൊമ്പനെ 25 ദിവസങ്ങൾക്കു ശേഷം പുറത്തിറക്കി. ആനയുടെ സ്വഭാവമാറ്റത്തെ തുടർന്നു കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിലെ മുതുകുഴി വയലിലേക്ക് ആനയെ കൊണ്ടുപോയി. ഗുഡല്ലൂർ പരിസര
തൃശൂർ ∙ അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം മയക്കുവെടി വച്ചു. 4 തവണ വെടിവച്ചതിൽ ഒരെണ്ണം ആനയുടെ പിന്‍കാലിലേറ്റു. ആന നിയന്ത്രണത്തിലായെന്നും ചികിത്സ ആരംഭിച്ചെന്നും വനം വകുപ്പ് അറിയിച്ചു. മസ്തകത്തില്‍ മുറിവേറ്റ കാട്ടാന 15 മുതൽ ഈ
മലപ്പുറം ∙ അരീക്കോട് വെറ്റിലപ്പാറ കൂരങ്കല്ല് വെള്ളച്ചാട്ടത്തിനു സമീപം കിണറ്റിൽ വീണ ആനയടങ്ങുന്ന കൂട്ടം കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രദേശത്തുണ്ടായിരുന്നതിന്റെ ഫോട്ടോകളും വിഡിയോയും പുറത്ത്. വന്യജീവി ഫൊട്ടോഗ്രഫറായ അബ്ദുല്ല പറമ്പാട്ട് ഞായറാഴ്ച വൈകിട്ടാണ് ഇതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്തത്.
മലപ്പുറം ∙ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ പുലർച്ചെ കാട്ടാന കിണറ്റിൽ വീണു. വാർഡിലെ വിവിധ ഇടങ്ങളിൽ കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു സമീപവാസിയുടെ കിണറ്റിൽ ആന വീണത്. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദിവസവും ഏക്കർകണക്കിനു കൃഷിയാണു
തൃശൂർ ∙ അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ നാട്ടിലെത്തിച്ചു ചികിത്സിക്കാന്‍ ശ്രമം. മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു. വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സഖറിയയും സംഘവും സ്ഥലത്തെത്തി നടത്തിയ നിരീക്ഷണത്തിനു ശേഷമാണ് വെടിവച്ചത്. മയക്കുവെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി.
മാനന്തവാടി∙ ഗെയ്റ്റിൽ തല കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു മറ്റൊരു കാട്ടാന. കർണാടകയിലെ കുടക് ജില്ലയിലെ തിട്ടിമിട്ട് പ്രദേശത്താണു സംഭവം. വനംവകുപ്പ് സ്ഥാപിച്ച റെയിൽവേലിയുടെ ഗെയിറ്റിലാണു തല കുടുങ്ങിയത്. ഏറെനേരം പണിപ്പെട്ടിട്ടും ആനയ്ക്ക് തല ഊരിയെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് സമീപത്തുണ്ടായിരുന്ന ആന വന്ന് വേലി തള്ളിമാറ്റാൻ സഹായിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ തലയാണ് കുടുങ്ങിയത്. സമീപത്ത് തോക്കുമായി വനപാലകർ നിൽക്കുന്നുണ്ടായിരുന്നു. തല ഊരിയെടുത്തശേഷം ആനകൾ കാട്ടിലേക്ക് കയറിപ്പോയി.
ബത്തേരി∙ തമിഴ്നാട്ടിലെ നീലഗിരി മുതുമല വനത്തിൽ കാട്ടാനകൾ കൊമ്പുകോർക്കുന്ന ദൃശ്യം പകർത്തി സഞ്ചാരികൾ. മുതുമല വനത്തിൽ സവാരിക്ക് പോയവരാണ് രണ്ട് കൊമ്പൻമാർ തമ്മിൽ കുത്തുകൂടുന്നതിന്റെ ദൃശ്യം പകർത്തിയത്.
തമിഴ്നാട്ടിൽ നിരവധിയിടങ്ങളിൽ കാട്ടാനകളുടെ ആക്രമണം റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ കാട്ടാന വീട്ടിൽ കയറിയതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോയമ്പത്തൂരില്‍ വനമേഖലയോട് ചേർന്നുള്ള തെർക്കുപാളയത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെ അടുക്കള ഭാഗത്താണ് കാട്ടാന കയറിയത്.
വിതുര (തിരുവനന്തപുരം)∙ വനത്തിനടത്തു നദിക്കരയിൽ മീൻ പിടിക്കുന്നതിനിടെ ആദിവാസിയായ ആളെ കാട്ടാന തുമ്പിക്കൈ കൊണ്ടു റബർ തോട്ടത്തിലേക്കു ചുഴറ്റിയെറിഞ്ഞു. മണലി തലത്തൂതക്കാവ് പെരുമ്പാറയടി ശിവ നിവാസിൽ ശിവാനന്ദൻ കാണിയെ(60) ആണ് കാട്ടാന ആക്രമിച്ചത്.
കോയമ്പത്തൂർ∙ രണ്ടുപേരെ വകവരുത്തുകയും നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ഒറ്റയാൻ ഇത്തവണ അതിഥി തൊഴിലാളികൾ താമസിക്കുന്ന വീട് നശിപ്പിച്ചു. വീടിനകത്തെ മുഴുവൻ സാധനങ്ങളും പുറത്തേക്ക് വലിച്ചിട്ട് അരിയും കഴിച്ചാണ് ഒറ്റയാൻ മടങ്ങിയത്. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷനിലെ പെരിയ നായക്കം പാളയം റേഞ്ചിലെ കൂടല്ലൂർ നഗരസഭ പരിധിയിലാണ് ഒറ്റയാൻ ദിവസങ്ങളായി കറങ്ങുന്നത്.
പത്ത് ദിവസം വയനാട്ടിലെ പുൽപള്ളിക്കാരുടെ ഉറക്കം കെടുത്തിയ കടുവ ഒടുവിൽ കൂട്ടിലായി. പട്ടിണിയിലായ കടുവയ്ക്ക് കൂട്ടിൽ കയറുകയല്ലാതെ നിവർത്തിയുണ്ടായിരുന്നില്ല. ആടുകളെ മാത്രം പിടിച്ചിരുന്ന കടുവയെ നാട്ടുകാരിൽ ചിലർ ‘മട്ടൻ കടുവ’ എന്നാണ് വിശേഷിപ്പിച്ചത്. നൂറോളം വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ഉറക്കമൊഴിച്ച് കാത്തിരിക്കുന്നതിനിടെയും കടുവ മൂന്നു ദിവസം തുടർച്ചയായി ആടിനെ കൊന്നു.
ബത്തേരി ∙ പുൽപ്പള്ളി അമരക്കുനിയിൽനിന്നു പിടികൂടിയ കടുവയുടെ മുൻകാലുകൾക്കു പരുക്കുണ്ടെന്നു പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ എട്ടു വയസ്സുള്ള പെൺകടുവ കുടുങ്ങിയത്. പുലർച്ചെ രണ്ടരയോടെ കടുവയെ ബത്തേരിയിലെ അഭയ കേന്ദ്രത്തിലേക്കു മാറ്റി. വെറ്ററിനറി ഡോക്ടർമാരുടെ വിദഗ്ദസംഘം പരിശോധന നടത്തുകയാണ്. പരിശോധ പൂർത്തിയാക്കിയ ശേഷമായിരിക്കും കടുവയെ എവിടേക്കു കൊണ്ടുപോകണമെന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
കേരളം നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയാണ്. ഇവിടെ യുവാക്കൾ തൊഴിൽതേടി അലയുമ്പോൾ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് കേരളത്തിലെ വിവിധ മേഖലകൾ മുന്നോട്ടുപോകുന്നത്. ഇതു വൈരുധ്യമാണ്. കെട്ടിടനിർമാണം, കൃഷി, ഹോട്ടൽ വ്യവസായം തുടങ്ങി ബ്യൂട്ടി പാർലറുകൾവരെ ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചു പ്രവർത്തിക്കുന്നു. ഇൗ തൊഴിലുകൾക്കു കൂലി കുറവാണെന്നും ഇവ സ്റ്റേറ്റസിനു ചേരാത്തവയാണെന്നുമാണു പൊതുവേ മലയാളികളുടെ ധാരണ. കേരളത്തിനു പുറത്തെ വിവിധ തൊഴിൽ മേഖലകളിലാകട്ടെ ഇപ്പോൾ കടുത്ത മത്സരമാണ്. തദ്ദേശീയർക്കു തൊഴിൽ നൽകണമെന്ന ആവശ്യം അവിടെ ഉയർന്നുതുടങ്ങിയിട്ടുമുണ്ട്. ഇതു കേരളത്തിനുപുറത്ത് മലയാളികളുടെ തൊഴിൽസാധ്യതയെ ബാധിക്കുന്നതാണ്. മലയാളികൾ ആഗ്രഹിക്കുന്ന പല വൈറ്റ് കോളർ ജോലികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവോടെ ഇല്ലാതാകാം. പുതിയകാലത്തിന് ആവശ്യമായ തൊഴിൽ നൈപുണ്യം വ്യത്യസ്തമാണ്.
പുൽപള്ളി ∙ നാട്ടുകാരെ ഭീതിലാക്കിയ കടുവ വനംവകുപ്പിന്റെ കണ്ണുവെട്ടിച്ചു കടന്നുകളഞ്ഞുവെന്നു സംശയം. ഇന്നലെ രാത്രി തെർമൽ ഡ്രോൺ പരിശോധനയിൽ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല. കഴിഞ്ഞരാത്രി ആടിനെ പിടിക്കാനും എത്തിയില്ല. ഇതോടെയാണ് കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിൽനിന്ന് കടന്നുകളഞ്ഞെന്ന സംശയം ഉയർന്നത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ കാര്യമായി ആഹാരം കഴിക്കാത്തതിനാൽ കടുവ വീണ്ടും എത്തുമെന്നാണു വനംവകുപ്പ് കരുതുന്നത്.
തിരുവനന്തപുരം∙ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നിയമവുമായി ബന്ധപ്പെട്ട് കേന്ദ്രം പുറപ്പെടുവിച്ച കർശന നിയന്ത്രണങ്ങളും നടപടിക്രമങ്ങളും ലഘൂകരിക്കണം. സംസ്ഥാനത്തിന്റെ യാഥാർഥ്യങ്ങൾ മനസ്സിലാക്കി കേന്ദ്രം നടപടികൾ സ്വീകരിക്കണം. അതിനു മുൻകയ്യെടുക്കാൻ സംസ്ഥാനത്തെ എംപിമാർ തയാറാകണം.
വനത്തിനുള്ളിൽ കടുവകളുടെ പോരാട്ടത്തിന്റെയും ഏറ്റുമുട്ടലിന്റെയും കാലം. ഏറ്റവും കരുത്തനായ കടുവകൾ കാട്ടിൽ വാഴുകയും പരുക്കേറ്റതും പ്രായമായതുമായ കടുവകൾ കാട്ടിൽ നിന്ന് പുറന്തള്ളപ്പെടുകയും ചെയ്യുന്ന സമയം. ജനുവരി, ഫെബ്രുവരി മാസങ്ങൾ കടുവകളുടെ ഇണചേരൽ കാലമാണ്. ഇണയെ കിട്ടാതെ വരുമ്പോൾ കടുവകൾ തമ്മിൽ ഇണയ്ക്കു വേണ്ടി പരസ്പരം ഏറ്റുമുട്ടും. ഒരു കടുവയുടെ കൂടെയുള്ള പെൺകടുവയെ കൂടെക്കൂട്ടുന്നതിന് വേണ്ടിയാണ് പോരാട്ടം നടക്കുന്നത്. ഇങ്ങനെയുള്ള ഏറ്റുമുട്ടലുകളിൽ സ്വാഭാവികമായും കരുത്തനായ കടുവകൾ ജയിക്കുകയും പരുക്കേൽക്കുന്നവ മറ്റു സ്ഥലങ്ങളിലേക്കോ കാടിന് പുറത്തേക്കോ പോകുകയും ചെയ്യും. വിജയിക്കുന്ന ആൺ കടുവ മൂന്നാഴ്ചക്കാലമാണ് പെൺ കടുവയോടൊപ്പം കഴിയുന്നത്. വയനാട് പുൽപള്ളി അമരക്കുനിയിലെത്തിയ കടുവ ഒരാഴ്ചയിലധികമായി നാട്ടുകാരെ ഭീതിയിലാക്കുകയും വനംവകുപ്പിനെ വട്ടംചുറ്റിക്കുകയും ചെയ്യുകയാണ്. മൂന്നു കൂടുകൾ സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. മയക്കുവെടി വയ്ക്കാനുള്ള നീക്കവും ലക്ഷ്യം കണ്ടില്ല. കൂടു സ്ഥാപിച്ച് വനംവകുപ്പും നാട്ടുകാരും ഉറക്കമൊഴിച്ച് കാത്തിരുന്നിട്ടും തുടർച്ചയായി മൂന്നു ദിവസങ്ങളിൽ കടുവ ആടുകളെ കൊന്നു. വനംവകുപ്പിന് പിടികൊടുക്കാതെ ആടിനെ പിടിക്കുന്ന കടുവ പുൽപള്ളിയിൽ വലിയ തലവേദന സൃഷ്ടിക്കുമ്പോൾ
നിലമ്പൂർ∙ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി സ്ത്രീ മരിച്ചു. മൂത്തേടം ഉച്ചക്കുളം നഗറിലെ കരിയന്റെ ഭാര്യ സരോജിനി (52) ആണു മരിച്ചത്. വീടിനു തൊട്ടുപിറകിൽ വനത്തിൽ ആടിനെ പോറ്റാൻ പോയതായിരുന്നു. ബുധനാഴ്ച രാവിലെ 11.30ന് ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 1
പുൽപള്ളിയിൽ വീണ്ടും കടുവ ആടിനെ കൊന്നു. ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ ആടിനെയാണു കൊന്നത്. തുടർച്ചയായി മൂന്നാം ദിവസമാണു കടുവ വളർത്തുമൃഗങ്ങളെ കൊല്ലുന്നത്. ഇതോടെ നാട്ടുകാർ ഭീതിയിലായി. കടുവയെ പിടിക്കാനുള്ള ശ്രമം തുടരുകയാണെന്നു വനംവകുപ്പ് അധികൃതർ അറിയിച്ചു.
കൊച്ചി ∙ തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും മനസിലാകുന്നില്ലെങ്കിൽ കലക്ടർ എങ്ങനെയാണ് ആ പദവി വഹിക്കുന്നത് എന്ന് കോടതി ചോദിച്ചു.
ആനക്കൂട്ടത്തെ അനാവശ്യമായി ഉപദ്രവിക്കുകയും ആക്രമിക്കാനായി പ്രേരിപ്പിക്കുകയും ചെയ്ത് യുവാവ്. തേയിലത്തോട്ടത്തിൽ ഉണ്ടായിരുന്ന ആനകളെയാണ് യുവാവും സംഘവും ചേർന്ന് അനാവശ്യമായി ഉപദ്രവിച്ചത്.
വനംവകുപ്പ് മയക്കുവെടി വയ്ക്കുന്നതിനു നീക്കം നടത്തുന്നതിനിടെ അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു. ദേവർഗദ്ദെ കേശവന്റെ ആടിനെയാണു പുലർച്ചെ കടുവ കൊന്നത്. ഇതോടെ അമരക്കുനിയില്‍ കടുവ ആക്രമണത്തില്‍ ചത്ത ആടുകളുടെ എണ്ണം മൂന്നായി. അമരക്കുനി, കാപ്പിസെറ്റ്, തൂപ്ര എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കു വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്കി.
കോയമ്പത്തൂർ, നീലഗിരി മേഖലകളിൽ വന്യജീവികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് പതിവുകാഴ്ചയാണ്.
മലപ്പുറം ∙ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴൂർ സ്വദേശി കൃഷ്ണൻ കുട്ടി (58) മരിച്ചു. നേർച്ചയ്ക്കിടെ ഇടഞ്ഞ ആന കൃഷ്ണൻകുട്ടിയെയും പോത്തന്നൂർ ആലുക്കൽ ഹംസയെയും തുമ്പിക്കൈ കൊണ്ട് പിടിക്കുകയായിരുന്നു. ഇതിനിടെ ഹംസ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണൻകുട്ടിയെ തുമ്പിക്കൈക്കും കൊമ്പിനും ഇടയിൽ തൂക്കിയെടുത്ത് ഉയർത്തിയ ആന താഴേക്ക് എറിഞ്ഞു. അടുത്തു നിന്നിരുന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്.
ഇരിട്ടി (കണ്ണൂർ) ∙ പായം, കരിയാൽ, വട്ട്യറ, എരുമത്തടം ജനവാസ കേന്ദ്രങ്ങളിൽ 2 കാട്ടാനകൾ എത്തി. വ്യാഴാഴ്ച പുലർച്ചെ 4.30ന് പായം കര്യാൽ മേഖലയിൽ പത്ര വിതരണം നടത്തുന്നവരാണ് ആനയെ ആദ്യം കണ്ടത്. പിന്നീടു ജനവാസ മേഖലയിലേക്ക് ആനകൾ മാറി. വനപാലകരും പൊലീസും എത്തി ആനയെ തുരത്താൻ ശ്രമിച്ചതോടെ ആനകൾ 2 ഭാഗത്തേക്കു മാറി. ഇതോടെ നാട്ടുകാർ ഭീതിയിലായി.
പുൽപ്പള്ളി ∙ വയനാട് പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർണാടകയിലെ കുട്ട സ്വദേശി വിഷ്ണു (22) മരിച്ചു. പുൽപ്പള്ളി ഭാഗത്ത് കൊല്ലിവയൽ കോളനിയിൽ എത്തിയ വിഷ്ണുവിനെ പാതിരി റിസർവ് വനത്തിൽ പൊളന്ന കൊല്ലിവയൽ ഭാഗത്ത് വച്ചാണ് കാട്ടാന ആക്രമിച്ചത്.
തിരുവനന്തപുരം ∙ നാട്ടിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയാൻ വനാതിർത്തികളിൽ സ്ഥാപിച്ച വേലികൾ വന്യമൃഗങ്ങൾ തന്നെ തകർത്തു. വേലികളിൽ മൂന്നിലൊന്നു മാത്രമാണ് ഇപ്പോൾ ബാക്കിയുള്ളത്. വേലികൾ തകർക്കുന്നതേറെയും കാട്ടാനകളാണെന്നാണു കണ്ടെത്തൽ.
കൂടെയുണ്ടായിരുന്ന 6 പേരുടെ ജീവൻ രക്ഷിച്ചതിനു ശേഷമാണ് മണി മരണത്തിനു മുൻപിൽ കീഴടങ്ങിയത്. ആന തൊട്ടുമുൻപിലെത്തിയപ്പോൾ ഒക്കത്തുണ്ടായിരുന്ന രണ്ടര വയസ്സുകാരി മകളെ ബന്ധു മനീഷിനു കൈമാറി കൂടെയുണ്ടായിരുന്ന 6 പേരോടു ഓടി രക്ഷപ്പെടാനാണ് മണി പറഞ്ഞത്. ആനയുടെ ശ്രദ്ധ തന്നിലേക്കു മാത്രം മാറ്റാനായിരുന്നു ഇത്. രക്ഷപ്പെടാൻ മാർഗമില്ലാതെ മുന്നിൽ പെട്ട മണിയെ ആന തുമ്പിക്കൈ കൊണ്ട് വരിഞ്ഞു മുറുക്കിയ ശേഷം ചുഴറ്റിയെറിഞ്ഞു.
നിലമ്പൂർ ∙ ഉൾവനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റ ചോലനായ്ക്കർ യുവാവ് മരിച്ചു. കരുളായിയിൽനിന്ന് 25 കിലോമീറ്റർ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകൾ മീനയെ പട്ടികവർഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം.
പെരുന്തട്ടയിൽ വീണ്ടും വന്യമൃഗം പശുവിനെ കൊന്നു. സുബ്രഹ്മണ്യന്റെ പശുവിനെയാണ് കൊന്നു ഭക്ഷിച്ചത്. കടുവയെ പിടിക്കുന്നതിനു കൂടു സ്ഥാപിച്ചിടത്തുനിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വീണ്ടും കടുവയുടെ ആക്രമണം. കോഫീ ബോർഡ് തോട്ടത്തിനു സമീപത്താണ് പശുവിന്റെ ജഡം കണ്ടെത്തിയത്. കഴിഞ്ഞ രാത്രിയാണ് ആക്രമണമുണ്ടായത്.
തൊടുപുഴ ∙ മേയാൻ വിട്ട പശുവിനെ തേടിപ്പോകവേ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട മുള്ളരിങ്ങാട് പാലിയത്ത് അമർ ഇബ്രാഹിമിന് (23) നാട് കണ്ണീരോടെ വിട നൽകി. ഇന്നലെ പുലർച്ചെ മൂന്നരയോടെ മൃതദേഹം വീട്ടിലെത്തിച്ചു. രാവിലെ എട്ടരയോടെ മുള്ളരിങ്ങാട് അമയൽതൊട്ടി ബദ്രിയ ജുമാ മസ്ജിദ് കബർസ്ഥാനിൽ വൻ ജനാവലിയെ സാക്ഷിയാക്കി കബറടക്കം നടത്തി
തിരുവനന്തപുരം∙ വന്യജീവി ആക്രമണം തുടരുമ്പോഴും സംസ്ഥാന സര്‍ക്കാരും വനംവകുപ്പും ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നതു പ്രതിഷേധാര്‍ഹമാണെന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലുണ്ടായ കാട്ടാന ആക്രമണത്തില്‍ മുള്ളരിങ്ങാട് അമേല്‍തൊട്ടിയില്‍ 22 വയസുകാരനായ അമര്‍ ഇലാഹി
ദക്ഷിണകൊറിയയിൽ 179 പേരുടെ ജീവനെടുത്ത വിമാനദുരന്തം, ഇടുക്കിയിലെ കാട്ടാനയാക്രമണം, നടൻ ദിലീപ് ശങ്കറിന്റെ മരണം തുടങ്ങിയവയായിരുന്നു ഇന്നത്തെ പ്രധാനസംഭവങ്ങൾ. ഇവയിൽ വിമാനദുരന്തവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും പ്രതികരണങ്ങളും വിശദീകരണങ്ങളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. റൺവേയിലൂടെ തെന്നിനീങ്ങി
ഇടുക്കി∙ മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചു. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹി (22) ആണ് മരിച്ചത്. തേക്കിൻ തോട്ടത്തിൽ പശുവിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മൻസൂർ ഓടി രക്ഷപ്പെട്ടു. മൻസൂറാണു നാട്ടുകാരെ വിവരം അറിയിച്ചത്. മൻസൂറിന്റെ പരുക്ക് ഗുരുതരമല്ല.
ശബരിമല∙ ദർശനത്തിന് എത്തിയ 9 വയസുകാരന് സന്നിധാനത്ത് വച്ച് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റു. ആലപ്പുഴ പഴവീട് മച്ചിങ്ങ പറമ്പിൽ മനോജിന്റെ മകൻ ശ്രീഹരിക്കാണ് പരുക്കേറ്റത്. സന്നിധാനം കെഎസ്ഇബി ഓഫിസിന് എതിർവശത്ത് വച്ച് ശനിയാഴ്ച വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.
കേരളത്തിലെ മലയോര മേഖലകളെല്ലാം മനുഷ്യ– വന്യജീവി സംഘർഷത്തിന്റെ മുൾമുനയിലാണിപ്പോൾ. കടക്കെണിയും കൃഷിനാശവുംകൊണ്ടു പൊറുതിമുട്ടിയ മലയോരജനത മൃഗങ്ങളുടെ തുടർഭീഷണി കൂടിയായതോടെ കൂടുതൽ തളർന്നുകഴിഞ്ഞു. ഏറ്റവുമൊടുവിൽ, കോതമംഗലം കുട്ടമ്പുഴയിൽ എൽദോസ് വർഗീസിനെ കാട്ടാന ചവിട്ടിക്കൊന്നത് കേരളത്തെ സങ്കടപ്പെടുത്തുകയും ഞെട്ടിക്കുകയും ചെയ്തു.
ബെംഗളൂരു∙ ചിക്കമംഗളൂരുവില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളി വയോധികന് മരിച്ചു. കാലടി സ്വദേശി കാട്ടുകുടി ഏലിയാസ് (76) ആണ് മരിച്ചത്. മേയാന്‍വിട്ട എരുമയെ തിരഞ്ഞ് എത്തിയപ്പോഴായിരുന്നു ആക്രമണം. ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം.
ആഫ്രിക്കൻ രാജ്യമായ ബോട്സ്വാനയിൽ 2020ൽ സംഭവിച്ച ആനകളുടെ കൂട്ടമരണത്തിന്റെ കാരണം കണ്ടെത്തിയെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞർ. ബോട്സ്വാനയിലെ ഒകവാൻഗോ ഡെൽറ്റയിൽ ആനകൾ കൂട്ടമായി ചരിഞ്ഞത് ലോകശ്രദ്ധ നേടിയിരുന്നു
തിരുവനന്തപുരം ∙ വന്യജീവി ആക്രമണത്തിലെ മരണം ‘സവിശേഷ ദുരന്തം ’ എന്ന വിഭാഗത്തിൽപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം വന്ന് 9 മാസം പിന്നിട്ടിട്ടും തുടർ നടപടിയില്ല
നാലോ അഞ്ചോ വാഴയും കുരുമുളക് ചെടി കയറ്റിയ 2 മാവും ഏതാനും കാപ്പി, കൊക്കോ ചെടികളുമാണ് ആ മുറ്റത്തും പറമ്പിലുമായി ഉണ്ടായിരുന്നത്. സിമന്റ് ഇഷ്ടിക കൊണ്ട് കെട്ടിയ തേയ്ക്കാത്ത രണ്ടു മുറി വീടിനുള്ളിൽ മുഴങ്ങുന്നത് നിലയ്ക്കാത്ത നിലവിളികളും പരിവേദനങ്ങളും. കോതമംഗലത്ത് വനാതിര്‍ത്തിയോട് ചേർന്നുള്ള ഉരുളന്‍തണ്ണിയിലെ വലിയ ക്ണാച്ചേരിയിലേക്കുള്ള റോഡ് പൂർണമായും വനത്തിലുള്ളിലൂടെയാണ്. അവിടെയുള്ള അറുപതോളം കുടുംബങ്ങളുടെ ആശ്രയം. ഉരുളൻതണ്ണി ക്യാംപിങ് ആന്‍ഡ് പട്രോളിങ് സ്റ്റേഷനിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരം പോലുമില്ല എൽദോസ് വർഗീസിന്റെ വീട്ടിലേക്ക്. അവിടം മുതൽ വീടുവരെ അങ്ങിങ്ങായി തങ്ങിനിൽക്കുന്ന നാട്ടുകാർക്ക് പറയാനുള്ളതും അതുതന്നെ. ഒരു വഴിവിളക്കുണ്ടായിരുന്നെങ്കിൽ, ആന കടക്കാത്ത വേലിയോ കിടങ്ങോ ഉണ്ടായിരുന്നെങ്കിൽ എൽദോസിന് പ്രായമായ അപ്പനേയും അമ്മയേയും തനിച്ചാക്കി പോകേണ്ടി വരില്ലായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആനയുടെ ആക്രമണത്തിൽ എൽദോസ് മരണപ്പെട്ടത് നാട്ടുകാരെ ഉലച്ചുകളഞ്ഞു. അത് അവിശ്വസനീയമായി കടന്നുവന്ന ആ മരണത്തെ ഓർത്തു മാത്രമല്ല, തങ്ങൾ ജീവിക്കുന്ന ഇടം എത്രത്തോളം അപകടകരമാണ് എന്ന ഭീതി തിരിച്ചറിഞ്ഞതിനാലുമാണ്.
കൊച്ചി ∙ ഒരുപക്ഷേ 10 മിനിറ്റു കൂടി കഴിഞ്ഞിരുന്നെങ്കിൽ, കേവലം 600–700 മീറ്റർ കൂടി പിന്നിട്ടിരുന്നെങ്കിൽ ഇന്നലെ രാത്രി തന്നെ കോതമംഗലം കുട്ടമ്പുഴ ഉരുളൻതണ്ണിയിലെ വലിയ ക്ണാച്ചേരിയിലുള്ള തന്റെ കോടിയാട്ട് വീട്ടിൽ എൽദോസ് എത്തിയേനെ. എന്നാൽ തീരെ വയ്യാതിരിക്കുന്ന വയോധികരായ അമ്മയെയും അപ്പനെയും കാണാൻ എൽദോസ് എത്തിയത് ഇന്ന് ഉച്ചയോടെയാണ്.
∙ കോതമംഗലം കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസ് വർഗീസിന്റെ മൃതദേഹം സംസ്കരിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപയുടെ സഹായം കൈമാറി. വന്യമൃഗശല്യം പരിഹരിക്കുന്നതിൽ പരാജയമെന്നാരോപിച്ച് കുട്ടമ്പുഴയിൽ നടന്ന ഹർത്താൽ പൂർണം. സ്വകാര്യ ബസിടിച്ച് ആളുകൾ മരിച്ചാൽ വാഹനത്തിന്റെ പെർമിറ്റ് റദ്ദാക്കുമെന്ന്
തിരുവനന്തപുരം ∙ സംസ്ഥാനത്തിന്റെ വനാതിര്‍ത്തിയില്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം നിരന്തരം സംഭവിക്കുമ്പോഴും വനംവകുപ്പ് പരിഹാരനടപടിയെടുക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. പ്രശ്നപരിഹാരം വേണമെന്ന് പ്രതിപക്ഷം പല തവണ നിയമസഭയിലും പുറത്തും ആവശ്യപ്പെട്ടിരുന്നു. സമീപവര്‍ഷങ്ങളില്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരത്തോളമായി. വന്യമൃഗങ്ങള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നു. ഉപജീവനമാര്‍ഗം ഇല്ലാതാകുന്നതിനു പുറമേ ജീവനും സ്വത്തിനും ഭീഷണിയാണ് ഉയരുന്നത്. വനംവകുപ്പ് ഇത്രയും നിഷ്ക്രിയമായ അവസ്ഥ മുൻപ് ഉണ്ടായിട്ടില്ലെന്നും സതീശന് പറഞ്ഞു.
കോതമംഗലം∙ ‘മനുഷ്യനിവിടെ ജീവിക്കാൻ പറ്റില്ല, പേടിച്ചാണ് നടക്കുന്നത്. വന്യമൃഗശല്യം രൂക്ഷമാണ്. ഒരു തേങ്ങ പോലും കിട്ടില്ല. ആനയുടെയും മ്ലാവിന്റെയും ശല്യം കാരണം കൃഷി ചെയ്യാൻ സാധിക്കാറില്ല. അതുകൊണ്ട് ഇവിടെ കൂലിപ്പണി കുറവാണ്. ഇവിടെയുള്ളവർ പുറത്തുപോയി ജോലി ചെയ്ത് പലപ്പോഴും അവസാന ബസിനാണു മടങ്ങിയെത്താറുള്ളത്. അവർ സ്ഥിരം പോകുന്ന വഴിയാണ്. ഇത്രയും കാലം കൃഷിക്കു മാത്രമായിരുന്നു പ്രശ്നം. ഇപ്പോൾ ജനങ്ങളുടെ ജീവനും ആനയെടുത്തു തുടങ്ങി. കുട്ടികളടക്കം സ്കൂളിൽ പോകുന്ന വഴിയാണ്. പഞ്ചായത്തിൽ പറഞ്ഞു മടുത്തു. വഴിവിളക്ക് ഇല്ല. ഇവിടെ വഴിവിളക്ക് വരികയാണെങ്കിൽ മരണമെങ്കിലും ഒഴിവാക്കാം. ആന നിൽക്കുന്നത് കാണുകയെങ്കിലും ചെയ്യാമല്ലോ?’ ക്ണാച്ചേരിയിലെ നാട്ടുകാർ സങ്കടത്തോടെയും രോഷത്തോടെയും പറയുന്നു.
കോതമംഗലം∙ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടമ്പുഴ ഉരുളൻതണ്ണി വലിയ ക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസ് വർഗീസിന്റെ (45) മൃതദേഹം സംസ്കരിച്ചു. വീട്ടിലെ ശുശ്രൂഷകൾക്കു പിന്നാലെ ഉരുളൻതണ്ണി മാർത്തോമ്മാ പള്ളിയിലെത്തിച്ച് പ്രാർഥനകൾ നടത്തിയിരുന്നു. പിന്നാലെ ചേലാട് കുറുമറ്റം സെമിത്തേരിയിൽ ആയിരുന്നു സംസ്കാരം. അതിനിടെ, കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് മാർച്ച് ആരംഭിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിൽനിന്ന് ഡിഎഫ്ഒ ഓഫിസിലേക്കാണ് പ്രതിഷേധ മാർച്ച്.
കൊച്ചി ∙ കാട്ടാന മറിച്ചിട്ട മരം വീണ് എൻജിനീയറിങ് വിദ്യാർഥിനി മരിച്ച നടുക്കം മാറും മുൻപേ കാട്ടാന ആക്രമണത്തിൽ വീണ്ടും ഒരാൾ കൂടി കൊല്ലപ്പെട്ടതിന്റെ ഭീതിയിലാണ് കോതമംഗലം. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളന്തണ്ണി വലിയക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസ് വർഗീസ് (45) ആണ് തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകിട്ടാണ് നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചത്.
കോതമംഗലം∙ ‘‘ഞങ്ങളുടെ ജീവന് ഒരു വിലയുമില്ലേ? ഓരോ ജീവനായി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. നാളെയും ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെടും.’’– കോതമംഗലം ഉരുളൻതണ്ണിയിൽ കോടിയാട്ട് എൽദോസ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സ്ഥലത്ത് പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാരിലൊരാൾ വൈകാരികമായി ചോദിച്ചത് ഇങ്ങനെയാണ്. അധികാര കേന്ദ്രങ്ങളിൽ പലയാവർത്തി ചോദിച്ച ചോദ്യമാണ് അവർ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കുന്നത്.
കോതമംഗലം∙ കുട്ടമ്പുഴ ഉരുളൻതണ്ണി വലിയക്ണാച്ചേരിയിൽ കാട്ടാന ആക്രണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കോടിയാട്ട് എൽദോസ് വർഗീസ്(45) ആണ് മരിച്ചത്. ഉരുളൻ തണ്ണി ഫോറസ്റ്റ് സ്റ്റേഷൻ കഴിഞ്ഞു ക്ണാച്ചേരിക്ക് പോകുന്ന വഴിയിലാണ് മൃതദേഹം കണ്ടത്. എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ് രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിൽ എത്തി വീട്ടിലേക്ക് പോകുംവഴിയാണ് ആക്രമണം ഉണ്ടായത്.