ADVERTISEMENT

മലമ്പുഴ∙ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷനു സമീപം റെയിൽ പാളം കടക്കുന്നതിനിടെ ട്രെയിൻ ഇടിച്ചു പരുക്കേറ്റ പിടിയാനയുടെ നില അതീവ ഗുരുതരം. ആനയുടെ ജീവൻ നിലനിർത്താനുള്ള വിദഗ്ധ ചികിത്സയാണ് നിലവിൽ നൽകുന്നത്. ഇടിയുടെ ആഘാതത്തിൽ ആനയുടെ ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് വനംവകുപ്പ് ഡോക്ടർ പറയുന്നത്. ആനയുടെ പരുക്കേറ്റ പിൻകാലുകൾക്കു പൂർണമായി ചലന ശേഷി നഷ്ടപ്പെട്ടു. ആനയ്ക്ക് എഴുന്നേൽക്കാൻ സാധിക്കാത്ത അവസ്ഥയാണ്. വേദനയ്ക്ക് ആശ്വാസം നൽകാൻ ദേഹത്തിൽ വെള്ളം നനയ്ക്കുന്നുണ്ട്. തീറ്റയെടുക്കാൻ സാധിക്കുന്നില്ല. 

ഗ്ലുക്കോസും വേദന സംഹാരിയും രാവിലെ മുതൽ നൽകുന്നുണ്ടെങ്കിലും സ്ഥിതി മെച്ചപ്പെടുന്നില്ല. സംഭവത്തിൽ ലോക്കോ പൈലറ്റിനു വീഴ്ച്ചയുണ്ടായോയെന്ന് പരിശോധിക്കാൻ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിനു നിർദ്ദേശം നൽകിയിട്ടുണ്ട്. മുന്നറിയിപ്പ് ഉള്ളതിനാൽ ചരക്ക് ട്രെയിൻ വേഗം കുറച്ചെന്നാണ് പ്രാഥമിക വിവരമെങ്കിലും കൂടുതൽ അന്വേഷണം നടത്തി നടപടിയെടുക്കും. ബുധനാഴ്ച്ചയാണ് 25 വയസുള്ള പിടിയാനയ്ക്ക് ട്രെയിൽ ഇടിച്ച് പരുക്കേറ്റത്. രാത്രിയിൽ കുടിവെളളം തേടി ജനവാസമേഖലയിൽ ഇറങ്ങിയ ആനക്കൂട്ടം പുലർച്ചെ റെയിൽ പാളം കടന്നു വനത്തിലേക്കു പോവുമ്പോഴാണ് കൂട്ടത്തിൽ ഏറ്റവും പിന്നിലുണ്ടായിരുന്ന പിടിയാനയെ ട്രെയിൻ ഇടിച്ചത്.

English Summary:

Elephant which was hit by a train is in critical condition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com