കണ്ണൂർ കേളകത്ത് കരിയംകാപ്പിൽ കടുവ ഭീതിയിൽ നെഞ്ചിടിച്ച് കഴിയുകയായിരുന്നു ഒരു കൂട്ടം മനുഷ്യർ. ജനവാസമേഖലയിലെ പറമ്പിൽ കടുവ പ്രത്യക്ഷപ്പെട്ടെന്ന വാർത്ത പരന്നതോടെ ജനജീവിതം തന്നെ സ്തംഭിച്ചു. നിരോധനാഞ്ജ നിലവിൽ വന്നതോടെ ഒരാഴ്ചയിലധികമായി വീടിനുള്ളിൽ തന്നെ അടച്ചുകഴിയുകയായിരുന്നു ആളുകൾ. കൃഷിപ്പണികൾ, കശുവണ്ടി ശേഖരണം, റബർ ടാപ്പിങ് എന്നിവയ്ക്കും പൂർണമായി താഴു വീണതോടെ ഒരു നാട് തന്നെ കടുവ വിജനമാക്കി. ഇതിനിടെ കേളകത്തിന് സമീപം രാജമലയിലെ റബർ തോട്ടത്തിൽ വീണ്ടും കടുവയെ കണ്ടതോടെ ആശങ്ക വർധിച്ചു. പിന്തുടർന്നെങ്കിലും പിടികൂടാനുമായില്ല. ഒടുവിൽ 10 ദിവസത്തെ ആശങ്കകൾക്ക് വിരാമമിട്ടാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ കേളകത്തെ വിറപ്പിച്ച കടുവയെ മയക്കുവെടിവച്ച് പിടികൂടിയത്. കൊക്കോമരത്തിന്റെ ചുവട്ടിൽ സുരക്ഷിത താവളം കണ്ടെത്തിയ കടുവയെ പടക്കം പൊട്ടിച്ച് ചാടിച്ചാണ് ഒടുവിൽ വനം വകുപ്പ് കൂട്ടിൽ കയറ്റിയത്.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com