ADVERTISEMENT

സാംബിയയിൽ സഫാരി യാത്രയ്ക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ അമേരിക്കൻ യുവതിക്ക് ദാരുണാന്ത്യം. കഫ്യു നാഷനൽ പാർക്കിലാണ് സംഭവം. ശനിയാഴ്ച രാവിലെ ആറുപേരുമായി പോകുന്ന വാഹനത്തെ ആന പിന്തുടർന്ന് മറിച്ചിടുകയായിരുന്നു. ഈ സമയമത്രയും കൂട്ടത്തിലൊരാൾ വിഡിയോ പകർത്തുണ്ടായിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

കൂട്ടത്തിലുണ്ടായിരുന്ന മറ്റൊരു യുവതിക്കും ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. ബാക്കി നാലുപേർക്ക് നിസാര പരുക്കുകൾ മാത്രമാണ് ഉണ്ടായിരുന്നത്. തങ്ങളുടെ ഗൈഡുകൾ പരിശീലനം നേടിയവരാണെന്നും എന്നാൽ ആന വഴിമുടക്കിയതിനാൽ മുന്നോട്ടുപോകാനായില്ലെന്നും പാർക്ക് അധികൃതർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com