ADVERTISEMENT

ഗൂ‍ഡല്ലൂർ∙ തമിഴ്നാട്ടിലെ ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. ഓവാലി പഞ്ചായത്തിലെ പെരിയ ചൂണ്ടിയിൽ സ്വദേശി പ്രശാന്ത് (25) ആണ് കൊല്ലപ്പെട്ടത്.  ഇന്നലെ രാത്രി 10.45ന് ആയിരുന്നു സംഭവം. സമീപത്തെ ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് വരുമ്പോൾ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിൽസയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെ മരിച്ചു. ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരിൽ മാത്രം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. 

English Summary:

Young Man Was Killed In A wild elephant Attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com