ADVERTISEMENT

തിരുവനന്തപുരം ∙ കാട്ടാനകൾ ജനവാസമേഖലകളിൽ ഇറങ്ങുന്നത് നിയന്ത്രിക്കാൻ വനാതിർത്തികളിൽ വനം വകുപ്പ് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത് പെരുന്തേനീച്ചക്കൂടുകൾ. തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കരടികൾ കൂട്ടത്തോടെ തേൻ അകത്താക്കാൻ നാട്ടിലിറങ്ങുമോയെന്ന് ആശങ്കയുണ്ട്. വിഷയം വിശദമായി പഠിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡി.ജയപ്രസാദിനെ മുഖ്യമന്ത്രി പിണറായി വിജയൻ ചുമതലപ്പെടുത്തി. 

വനാതിർത്തിയിൽ പ്രത്യേകതരം തേനീച്ചക്കൂടുകൾ സ്ഥാപിച്ചാൽ കാടിറങ്ങുന്ന കാട്ടാനകളെ തേനീച്ചക്കൂട്ടം തുരത്തുമെന്നാണ് വനം വകുപ്പ് കരുതുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ നാട്ടിലിറങ്ങുന്ന കാട്ടാനകളെ തിരിച്ചോടിക്കാൻ വിജയകരമായി പരീക്ഷിച്ച തന്ത്രമാണ് കേരളത്തിലും നടപ്പാക്കുന്നത്. 

കരടി ശല്യം കുറവായ മലയാറ്റൂർ മേഖലയിലാണ് പരീക്ഷണാർഥം തേനീച്ചക്കൂടുകൾ ആദ്യം സ്ഥാപിക്കാൻ വനം വകുപ്പിന്റെ ആലോചന. വിജയിച്ചാൽ കാട്ടാനശല്യം കൂടുതലായ മറ്റു മേഖലകളിൽ കൂടുകൾ സ്ഥാപിക്കും. അതേസമയം, തേൻ കൂടുകളിലെ മെഴുക് ഉരുകുന്നതിന്റെ മണം പടർന്നാൽ കരടികൾ കാട്ടിൽ നിന്ന് പുറത്തേക്കു വരുമെന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. തിരുവനന്തപുരത്ത് പാലോട് മേഖലയിൽ റബർ തോട്ടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചതിനു പിന്നാലെ കരടികൾ കാടിറങ്ങിയ സംഭവങ്ങളും ഉദാഹരണമായി ഇവർ പറയുന്നു. 

English Summary:

Kerala to introduce honeybee to fight wild elephant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com