കാട്ടാന കൊലപ്പെടുത്തിയ പോളിന്റെ കുടുംബത്തിന്റെ വീടു പണി പൂര്‍ത്തീകരിച്ചു
Mail This Article
പുല്‍പ്പള്ളി ∙ കാട്ടാനക്കലിയില്‍ ജീവന്‍ നഷ്ടമായ പാക്കം കുറുവാ ദ്വീപിലെ ഇക്കോടൂറിസം കേന്ദ്രത്തിലെ വനംസംരക്ഷണ സമിതി ജീവനക്കാരനായിരുന്ന പോളിന്റെ കുടുംബത്തിന്റെ സ്വപ്നം സഫലമായി. കുടുംബം മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്നായ വീടിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ചു. രാഹുല്‍ ഗാന്ധി എംപിയുടെ നിർദേശപ്രകാരം, മണ്ഡലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'കൈത്താങ്ങ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണു വീട് നിർമാണം പൂർത്തിയാക്കിയത്.
ഫെബ്രുവരി 20നായിരുന്നു പ്രവൃത്തികള്‍ക്കു തുടക്കമിട്ടത്. ഒരുമാസം പിന്നിടുമ്പോള്‍ കുടുംബത്തിന്റെ ആഗ്രഹപ്രകാരമുള്ള എല്ലാ പ്രവൃത്തികളും പൂര്‍ത്തിയായി. വീടിന്റെ എല്ലാ ഭാഗങ്ങളിലും പ്ലാസ്റ്ററിങ് ജോലികള്‍ പൂര്‍ത്തിയായി. അടുക്കള, സ്റ്റോര്‍റൂം എന്നിവ നിര്‍മിക്കുകയും ടൈല്‍ പതിപ്പിക്കുന്ന പ്രവൃത്തികളും ചെയ്തുതീര്‍ത്തു. വയറിങ്, പ്ലമിങ്, ജനാലകളും വാതിലുകളും സ്ഥാപിക്കൽ ഉൾപ്പെടെയുള്ള പ്രവൃത്തികളും ഇതിനിടയില്‍ പൂര്‍ത്തിയാക്കി.