ADVERTISEMENT

കണ്ണൂർ ∙ പി.വി.അൻവർ എംഎൽഎ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അൻവറിൽനിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണ് അദ്ദേഹമെന്നും സുധാകരൻ പറഞ്ഞു.

‘‘മുഖ്യമന്ത്രി പിണറായി വിജയന്റെ നിലവാരം അൻവറിനേക്കാൾ താഴെയാണ്. ഇടതു തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അദ്ദേഹത്തിന്റെ തലയ്ക്കു തകരാറുള്ളതു കൊണ്ടാണ്. മാനസിക അസ്വാസ്ഥ്യമുണ്ട്. ഇപ്പോൾ കാണിച്ചാൽ നല്ലത്. ഇല്ലെങ്കിൽ വർധിക്കും.’’– കെ.സുധാകരൻ പറഞ്ഞു.

English Summary:

K Sudhakaran mock PV Anvar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com