ADVERTISEMENT

ന്യൂഡൽഹി ∙ തിരഞ്ഞെടുപ്പ് കമ്മിഷന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അമിത കരുതലാണെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. അതിനാലാണ് വിദ്വേഷ പ്രസംഗത്തിൽ നേരിട്ട് നോട്ടിസ് നൽകാത്തത്. മോദിക്കെതിരായ പരാതികളിൽ കമ്മിഷൻ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷ. കമ്മിഷന്റെ നോട്ടിസിന് കോൺഗ്രസ് മറുപടി നൽകുമെന്നും ജയറാം രമേശ് പറഞ്ഞു.

കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രകടന പത്രികയെ വര്‍ഗീയവൽക്കരിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. കോൺഗ്രസ് മുന്നോട്ടുവച്ച വിഷയങ്ങളാണ് ഇപ്പോൾ ബിജെപി പ്രചാരണത്തിന് ഉപയോഗിക്കുന്നത്. ബിജെപി ഇപ്പോൾ വിഷമവൃത്തത്തിലാണെന്നും നുണകളിൽ അധിഷ്ഠിതമാണ് ബിജെപിയുടെ പ്രചാരണ തന്ത്രങ്ങളെന്നും ജയറാം രമേശ് തുറന്നടിച്ചു.

പ്രധാനമന്ത്രി മോദിക്കും രാഹുൽ ഗാന്ധിക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ജയറാം രമേശ് പ്രതികരണവുമായി രംഗത്തുവന്നത്. തിങ്കളാഴ്ചയ്ക്കകം പാർട്ടി അധ്യക്ഷൻമാർ വിശദീകരണം നൽകണമെന്നാണ് നിർദേശം. രാഹുൽ പ്രസംഗങ്ങളിലൂടെ ‘തെക്ക്–വടക്ക്’ വിഭജനത്തിനു ശ്രമിച്ചുവെന്ന പരാതിയിലാണ് കമ്മിഷന്റെ നടപടി. 

English Summary:

Congress leader Jairam Ramesh criticizes ECI, alleges commission acts in favour of PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com