ADVERTISEMENT

കണ്ണൂർ ∙ ഇടതുമുന്നണി കൺവീനർ ഇ.പി. ജയരാജൻ ബിജെപിയിലേക്കു പോകാൻ ചർച്ച നടത്തിയെന്ന് കെപിസിസി അധ്യക്ഷനും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ. സുധാകരൻ. പാർട്ടിയിൽനിന്നു ജയരാജനു ഭീഷണിയുണ്ടായി. അതുകൊണ്ടാണ് ഇപ്പോൾ പോകാതിരുന്നതെന്നും കെ. സുധാകരൻ പറഞ്ഞു.

ഗൾഫിൽ വച്ചായിരുന്നു ചർച്ചയെന്ന് സുധാകരൻ പറഞ്ഞു. മധ്യസ്ഥത നിന്നയാളെ തനിക്കറിയാം. രാജീവ് ചന്ദ്രശേഖറും ശോഭ സുരേന്ദ്രനുമാണ് ഇപിയുമായി ചർച്ച നടത്തിയത്. ഗവർണർ സ്ഥാനത്തെപ്പറ്റി ചർച്ച നടന്നു. പാർട്ടി സെക്രട്ടറി സ്ഥാനം കിട്ടാത്തതിൽ ജയരാജൻ നിരാശയിലാണെന്നും കെ. സുധാകരൻ പറഞ്ഞു.

English Summary:

K. Sudhakaran Accuses Jayarajan of BJP Negotiations Amidst Internal Threats

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com