ADVERTISEMENT

ആലപ്പുഴ ∙ വികസനത്തിനു വേണ്ടി നിലകൊള്ളുന്നവർക്കാണു വോട്ടുചെയ്തെന്ന് ചലച്ചിത്രതാരം കുഞ്ചാക്കോ ബോബൻ. ആലപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്ത ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘‘കുറെ നാളിനു ശേഷമാണ് ഞാൻ വോട്ട് ചെയ്യുന്നത്. നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ വികസനത്തിനൊപ്പമാണ്.  വികസനത്തിനു വേണ്ടി നിൽക്കുന്നവർക്കാണ് വോട്ടുചെയ്തത്. വികസനം തന്നെയാണ് പുത്തൻ മാറ്റങ്ങൾക്ക് വഴി തുറക്കുന്നത്’’– കുഞ്ചാക്കോ ബോബൻ പറഞ്ഞു.

English Summary:

Kunchacko Boban casting vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com