ADVERTISEMENT

ന്യൂഡൽഹി∙ വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന മന്ത്രാലയം. പ്രശ്നം ഉടൻ പരിഹരിക്കാൻ എയർലൈനിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡിജിസിഎ ചട്ടങ്ങൾക്കനുസൃതമായി യാത്രക്കാർക്ക് സൗകര്യമൊരുക്കാൻ വിമാനക്കമ്പനിക്ക് നിർദേശം നൽകുകയും ചെയ്തതായി വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി മുതൽ ഏകദേശം തൊണ്ണൂറോളം എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ റദ്ദാക്കിയതിനു പിന്നാലെയാണ് വ്യോമയാനമന്ത്രാലയത്തിന്റെ നടപടി.

കാബിൻ ക്രൂ അംഗങ്ങളുടെ മിന്നൽപ്പണിമുടക്കിനെ തുടർന്നാണ് വിമാന സർവീസുകൾ റദ്ദാക്കിയത്. അലവൻസ് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്താണ് പണിമുടക്കിയത്. എന്നാൽ കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നും അധികൃതർ ആരോപിച്ചു. യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്തെന്നും അധികൃതർ വ്യക്തമാക്കി. പണിമുടക്കിയ ജീവനക്കാരുമായി കമ്പനി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്.

English Summary:

Aviation Ministry seeks report from Air India Express over flight cancellations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com